Allegation | സുരക്ഷയ്ക്കായി വീട്ടിൽ ഒളികാമറ സ്ഥാപിച്ചു; പക്ഷേ പിന്നീട് സംഭവിച്ചത് കണ്ട് ഞെട്ടി യുവാവ്! 

 
Hidden Camera Reveals Hidden Truth
Hidden Camera Reveals Hidden Truth

Photo Credit: screengrab. Twitter/@non aesthetic things

● സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറ വിവാദത്തിന് കാരണമായി.
● സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
● ക്യാമറയിൽ ഭാര്യയുടെ വിശ്വസ്തതയില്ലായ്മ തെളിഞ്ഞുവെന്ന് പരാതി 

ന്യൂഡൽഹി: (KVARTHA) ഭൂരിഭാഗം ആളുകളും വീടിന്റെ സുരക്ഷയോർത്താണ് വീടിന്റെ പലഭാഗത്തും ഒളി കാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഇവിടെ ഒരു യുവാവ്  സുരക്ഷക്കുവേണ്ടി വീട്ടിൽ ഒളി കാമറ സ്ഥാപിച്ചു. എന്നാൽ ക്യാമറയിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഇയാളെ ശെരിക്കും ഞെട്ടിച്ചു. ഇതോടെ ഇയാൾ  ഒളിക്യാമറ ഉപയോഗിച്ച് ഭാര്യയുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു തുടങ്ങി. എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച വീഡിയോയിൽ ഇയാളുടെ ഭാര്യ നാല് വ്യത്യസ്ത പുരുഷന്മാരുമായി സമയം ചെലവഴിക്കുന്നതായിട്ടാണ് കാണിക്കുന്നത്. 

ഓരോ ദിവസവും, ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ഭാര്യ വ്യത്യസ്ത പുരുഷന്മാരെ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്നാണ് പരാതി. പിക്‌ചേഴ്‌സ് ഫോൾഡർ എന്ന അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോ, 'ജോലിക്ക് പോകുന്ന ഭർത്താവ് ലിവിംഗ് റൂമിൽ ക്യാമറ വയ്ക്കുന്നു, പിന്നെ കാണുന്നത് ഇതാണ്' എന്നു കുറിച്ചുകൊണ്ടാണ് പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനോടകം 2.59 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

നിരവധി ആളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. ചിലർ ഭാര്യയുടെ പെരുമാറ്റത്തെ വിമർശിച്ചു. ഭർത്താവിൻ്റെ അഭാവത്തിൽ മറ്റ് പുരുഷന്മാരെ അവൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് നാണക്കേടാണെന്ന് ആരോപിച്ചു. എന്നാൽ, മറ്റു ചിലർ സ്ത്രീ മറ്റ് പുരുഷന്മാരോടൊപ്പം വെറുതെ സമയം ചിലവഴിക്കുന്നതിൽ എന്താണ് തെറ്റെന്നു ചോദിച്ചു. 

2024 ഏപ്രിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. സൗത്ത് കരോലിനയിലെ പൊലീസ് ഉദ്യോഗസ്ഥനായ റയാൻ ടെറൽ തന്റെ ഭാര്യയെ നിരീക്ഷിക്കാൻ നഗരത്തിലെ സർവൈലൻസ് ക്യാമറകൾ ദുരുപയോഗം ചെയ്തതായി വാർത്തകൾ വന്നിരുന്നു. ഡബ്ല്യുസിഎസ്‌സി റിപ്പോർട്ട് പ്രകാരം, ടെറൽ തന്റെ ഭാര്യയെ സംശയിക്കുകയും അവരെ ട്രാക്ക് ചെയ്യാൻ സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു.

തുടക്കത്തിൽ, തന്റെ ഭാര്യയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് ടെറൽ അവകാശപ്പെട്ടു. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ, അദ്ദേഹത്തിന് മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന് വ്യക്തമായി. ഏപ്രിൽ 11-ന്, ഭാര്യ ഒരു സർജനുമായി കൂടിക്കാഴ്ച നടത്തിയതായി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിനുശേഷം, ടെറൽ നിരവധി തവണ ഈ നിരീക്ഷണ സംവിധാനം ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഇത്തരം അന്വേഷണങ്ങൾക്ക് മുമ്പ്, ടെറൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ടെക്‌നോളജി യൂണിറ്റിനുള്ളിലെ വെർക്കഡ് സിസ്റ്റത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ഒരു ലെഫ്റ്റനൻ്റായിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം ഇയാളെ മാസ്റ്റർ പട്രോൾ ഓഫീസറായി സ്ഥാനത്തേക്ക് താഴ്ത്തി. മാത്രമല്ല, നിരീക്ഷണ സംവിധാനത്തിലേക്കുള്ള ഇയാളുടെ പ്രവേശനവും റദ്ദാക്കി

#hiddencamera #surveillance #infidelity #viral #privacy #relationshipgoals #technology #ethics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia