ഐസില്‍ പോരാളികളുടെ ഉദയത്തിനുപിന്നില്‍ ഒബാമ: ഹിലാരി ക്ലിന്റണ്‍

 


വാഷിംഗ്ടണ്‍: (www.kvartha.com 11.08.2014) സിറിയയിലും ഇറാഖിലും ഐസില്‍ പോരാളികള്‍ ശക്തിപ്രാപിച്ചതിനുപിന്നില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നയങ്ങളാണെന്ന് കുറ്റപ്പെടുത്തി മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍. ഞായറാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഹിലാരി ഒബാമയെ കുറ്റപ്പെടുത്തിയത്.

സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെതിരെയുള്ള വിമതരുടെ പ്രവര്‍ത്തനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതാണ് ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്രാപിക്കുന്നതിന് കാരണമായതെന്നും ഹിലാരി ആരോപിച്ചു.
അസദിനെതിരെ ഒരു ശക്തമായ പോരാളി സംഘത്തെ രൂപീകരിക്കാനാകാത്തതാണ് ഒബാമയുടെ പരാജയം. അവിടെ ഇസ്ലാമീക പോരാളികളുണ്ടാകാം, മതേതര വാദികളുണ്ടാകാം. എന്നാലിവിടെ ഇസ്ലാമീക പോരാളികളാണ് ശക്തിപ്രാപിച്ചത് അറ്റ്‌ലാന്റികിന് നല്‍കിയ അഭിമുഖത്തില്‍ ഹിലാരി ക്ലിന്റണ്‍ വ്യക്തമാക്കി.

ഐസില്‍ പോരാളികളുടെ ഉദയത്തിനുപിന്നില്‍ ഒബാമ: ഹിലാരി ക്ലിന്റണ്‍സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെതിരെ വിപ്ലവം നയിക്കുന്ന വിമതര്‍ക്ക് യുഎസ് ആയുധം നല്‍കാന്‍ തീരുമാനിച്ചത് ഹിലാരി ക്ലിന്റന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്താണ്. ഒബാമ ആദ്യമായി യുഎസ് പ്രസിഡന്റായി അധികാരമേറ്റ കാലഘട്ടത്തിലായിരുന്നു ഹിലാരിയുടെ തീരുമാനം.

SUMMARY: Washington: Former secretary of state Hillary Clinton blamed the rise of Islamist militants in Iraq and Syria on failures of US policy under President Barack Obama, in an interview published on Sunday.

Keywords: Hillary Clinton, Islamic militants, Barack Obama, Ukraine, Bashar al-Assad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia