വാഷിംഗ്ടണ്‍: മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെ ഒരു പ്രസംഗത്തിന്റെ നിരക്ക് 200,000 ഡോളറെന്ന് റിപോര്‍ട്ട്. ഇതോടെ പൊതുവേദികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന പൊതുപ്രവര്‍ത്തകരിലൊരാളായി മാറി ഹിലാരി ക്ലിന്റന്‍. സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ 186,000 ഡോളറായിരുന്നു ഹിലാസിയുടെ ഒരു മാസത്തെ ശമ്പളം.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാരി വാക്കര്‍ ഏജന്‍സിയുടെ പ്രതിനിധിയായിട്ടാണ് ഹിലാരി പൊതുപരിപാടികളില്‍ പ്രസംഗിക്കുന്നത്. ഹിലാരിയുടെ ഭര്‍ത്താവും മുന്‍ യുഎസ് പ്രസിഡന്റുമായ ബില്‍ ക്ലിന്റണും ഹാരി വാക്കറിലെ അംഗമാണ്. 11 വര്‍ഷത്തിനിടയില്‍ ആകെ 471 പ്രസംഗങ്ങളാണ് ക്ലിന്റന്‍ പ്രതിഫലം വാങ്ങി നടത്തിയിരിക്കുന്നത്. 189,000 ഡോളറാണ് ബില്‍ ക്ലിന്റന്റെ പ്രസംഗനിരക്ക്. ക്ലിന്റനെ കൂടാതെ അര്‍നോള്‍ഡ് ശ്വാര്‍സെനഗര്‍, അല്‍ ഗോര്‍, ഡിക്ക് ചീനി, സാറാ പാലിന്‍ എന്നിവരാണ് ആറക്ക പ്രതിഫലം പറ്റുന്ന പൊതുപ്രവര്‍ത്തകര്‍.
SUMMARY: Washington: Former US Secretary of State Hillary Clinton has joined the speaking circuit and will charge a whooping USD 200,000 per appearance, making her one of the highest paid public figures on such appearances.
Keywords: World news, Washington, Former US Secretary of State, Hillary Clinton, Joined the speaking circuit, Whooping, USD 200,000, Appearance, Highest paid public figures,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.