ഹിനയുടെ ഫോണ്‍ വിവരം തേടി ഭര്‍ത്താവ് രംഗത്ത്

 


ഹിനയുടെ ഫോണ്‍ വിവരം തേടി ഭര്‍ത്താവ് രംഗത്ത്
ഇസ്ലാമാബാദ്: ഭാര്യ ഹിനാ റബ്ബാനി പ്രണയ വിവാദത്തില്‍ കുടരുങ്ങിയതോടെ സത്യാവസ്ഥയറിയാന്‍ ഭര്‍ത്താവ് ഫിറോസ് ഗുല്‍സാര്‍ രംഗത്തെത്തി. ഹിന റബ്ബാനിയും പിപിപി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഫിറോസ് ഗുല്‍സാര്‍ ഭാര്യയുടെ ഫോണ്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഔദ്യോഗിക നീക്കം നടത്തുന്നത്. ഇതോടെ, പാക്കിസ്ഥാനില്‍ ആഴ്ചകളായി പറഞ്ഞുപരന്നതും പിന്നീട് ബംഗ്ലാദേശി മാഗസിന്‍ പുറത്തുവിട്ടതുമായ വിവാദം പുതിയതലത്തിലേക്ക് കടക്കുകയാണ്.

ഹിനയുടെയും ബിലാലിന്റെയും മുഴുവന്‍ ഫോണ്‍ വിവരങ്ങളും ലഭ്യമാക്കാണമെന്ന് എഫ്ബിഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗുല്‍സാര്‍. മുഴുവന്‍ പാക് മന്ത്രിമാരും ആരോപണം നിഷേധിച്ച പശ്ചാത്തലത്തിലാണ് വിവാദത്തിന് ഇന്ധനം പകര്‍ന്ന് അദ്ദേഹത്തിന്റെ നീക്കം.

ഹിനയെ വിവാഹം കഴിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കടക്കാനായിരുന്നു ബിലാവലിന്റെ നീക്കമെന്നും ബംഗ്ലാദേശി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രണ്ടു കുട്ടികളുടെ അമ്മയായ ഹിനയെ മകന്‍ വിവാഹം കഴിക്കുന്നത് ബിലാവലിന്റെ അച്ഛനും പാക് പ്രസിഡന്റുമായ അസിഫ് അലി സര്‍ദാരി ശക്തമായി എതിര്‍ത്തു.

Keywords: World, Pakistan, Love, Hina Rabbani Khar, Bilaval Bhuto, Husband, phone,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia