ക്ഷേത്ര പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തി: തലയും ശരീരവും വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തി

 


ധാക്ക: (www.kvartha.com 07.06.2016) ക്ഷേത്ര പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തി. തലയും ശരീരവും വിവിധ ഭാഗങ്ങളില്‍ നിന്നും പ്രദേശവാസികള്‍ കണ്ടെത്തി. ബംഗ്ലാദേശിലാണ് സംഭവം.

 70കാരനായ ആനന്ദ ഗോപാല്‍ ഗാംഗുലിയെയാണ് അജ്ഞാതര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിലേക്ക് പോയ ഗോപാല്‍ ഗാംഗുലിയുടെ ശിരസറ്റ മൃതദേഹം പിന്നീട് വീടിനടുത്തുള്ള പാടത്ത് നിന്നും കണ്ടെത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകികളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ കൊലപാതകം നടത്തിയ രീതി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് പോലീസ് പറയുന്നു.

ബംഗ്ലാദേശില്‍ മതന്യൂന പക്ഷങ്ങളും മതേതര, സ്വതന്ത്ര നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുമായ 40 പേരെങ്കിലും തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാല്‍ വധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് ആഴ്ചകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കൊലപാതക പരമ്പരകളില്‍ പതിനൊന്നാമത്തേതാണ് ഗോപാല്‍ ഗാംഗുലിയുടേത്.

ക്ഷേത്ര പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തി: തലയും ശരീരവും വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തി

Also Read:
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

Keywords:  Hindu priest Ananda Gopal Ganguly slaughtered by 'Islamist militants' in Bangladesh, House, Natives, Police, Dead Body, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia