Tragedy | '2 വയസുകാരനെ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങി; അല്‍പ സമയത്തിനകം പുറത്തേക്ക് തുപ്പി'!
Dec 16, 2022, 14:19 IST
കംപല: (www.kvartha.com) ഉഗാണ്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങി. എന്നാല്‍ പരിസരത്തുണ്ടായിരുന്നയാള്‍ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ ഹിപ്പോപ്പൊട്ടാമസ് കുട്ടിയെ പുറത്തേക്ക് തുപ്പിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാഗ്യവശാല്‍, അപകടത്തില്‍ നിന്ന് കുട്ടി രക്ഷപ്പെടുകയും ചെയ്തു.
ഞായറാഴ്ച കത്വെ കബറ്റോറോ പട്ടണത്തിലെ തടാകത്തിന് സമീപമാണ് അപകടം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇത് ശ്രദ്ധയില്‍ പെട്ട ക്രിസ്പാസ് ബഗോണ്‍സ എന്നയാളാണ് കല്ല് എറിഞ്ഞത്. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള പട്ടണമായ ബവേരയിലെ (കോംഗോ) ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി.
ഹിപ്പോ തിരികെ തടാകത്തിലേക്ക് മടങ്ങിയെന്നാണ് വിവരം. ഒരാള്‍ ഹിപ്പോയ്ക്ക് നേരെ കല്ലെറിഞ്ഞപ്പോള്‍ അത് ഭയന്ന് കുട്ടിയെ വായില്‍ നിന്ന് പുറത്തേക്ക് തുപ്പുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് 'യുകെ ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. @gorillasights എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ അപകടത്തില്‍ പെട്ടതാണെന്ന് പറയുന്ന കുഞ്ഞിന്റെയും ഹിപ്പോയുടെയും ചിത്രം പങ്കിട്ടുണ്ട്.

Keywords: Latest-News, World, Top-Headlines, Uganda, Africa, Animals, Tragedy, Accident, Report, Hippo Swallows 2-Year-Old In Uganda, Then Spits Him Out.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.