ഇംഗ്ലണ്ടിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി

 


ഇംഗ്ലണ്ട്: ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ഇംഗ്ലണ്ടിലും വെയില്‍സിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടുകൂടിയാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കിയത്. സ്വവര്‍ഗാനുരാഗിയോ അല്ലാത്തവരോ ആരായാലും എല്ലാവരും രാജ്യത്തെ സംബന്ധിച്ചടുത്തോളം സമന്മരാണെന്നും കാമറൂണ്‍ വ്യക്തമാക്കി. ഇതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി രാജ്യങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ടും ഉള്‍പ്പെട്ടു.

ഇംഗ്ലണ്ടിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി2001ല്‍ നെതര്‍ലണ്ടാണ് ആദ്യമായി സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചത്. അതിനുശേഷം ബ്രസീലും, ഉറുഗ്വ, ബല്‍ജിയം, ന്യൂസിലാന്‍ഡ് തുടങ്ങി രാജ്യങ്ങളും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി. എന്നാല്‍ പ്രധാനമന്ത്രി സ്വര്‍ഗ നിയമം വിധേയമായി പ്രഖ്യാപിച്ചതോടെ രാജ്യത്ത് നിരവധി വിവാഹങ്ങള്‍ നടന്നതായാണ് യു.കെയിലെ ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്ലിങ്ങ്ഗണിലാണ് നിയമംനിലവില്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ച് ആദ്യ വിവാഹം നടന്നത്. പീറ്റര്‍ മക്ഗ്രയിത്ത് ഡേവിഡ്കാബ്രസെ എന്ന സ്ത്രീകളായിരുന്നു ആദ്യവിവാഹം രജിസ്റ്റര്‍ ചെയ്തത്. പതിനേഴ് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഇവരുടെ വിവാഹത്തിന് ഇംഗ്ലണ്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ മീറ്റര്‍ താച്ചലാ മുഖ്യ സാക്ഷിയായി ഒപ്പുവെച്ചു. എഴുത്തുകാരനും ആന്‍ഡ്രൂ വെയില്‍സും ഇദ്ദേഹത്തിന്റെ സുഹൃത്തായ നെയില്‍ അല്ലാര്‍ഡുമായുള്ള വിവാഹമാണ് പുരുഷന്മാരില്‍ ആദ്യം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.


ഇംഗ്ലണ്ടിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords:  Historic law legalizing same-sex marriage comes into force in England and Wales, Parliament passed officially opening marriage to same-sex couples. The law went into effect overnight on Friday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia