ടെക്സാസ്: കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. തന്റെ കാമുകിയായ സിസിലി ബോള്‍ഡന്‍ എയ്ഡ്സ് രോഗിയാണെന്ന് മറച്ചുവെച്ച് തന്റെ ജീവിതം തകര്‍ത്തതിനാലാണ് അവരെ വകവരുത്തിയതെന്നാണ് പ്രതിയായ ലാറി ഡാന്‍ പറയുന്നത്.
ലാറിഡാന് സിസിലിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടിരുന്നു. അപ്പോഴൊന്നും അവര്‍ എയ്ഡ്സ് രോഗിയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഹോക് ഹില്ലിലെ സിസിലിയുടെ അപാര്ട്മെന്റെില് വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ട അവസരത്തിലാണ് സിസിലി താന്‍ എയ്ഡ്സ് രോഗിയാണെന്ന കാര്യം തുറന്നു പറഞ്ഞത്.
സിസിലി എയ്ഡ്സ് രോഗം മറച്ചുവെച്ച് അറിഞ്ഞുകൊണ്ട്തന്നെ തന്റെ ജീവിതം നശിപ്പിച്ചു എന്നറിഞ്ഞപ്പോഴുണ്ടായ നിരാശയും ദു:ഖവുമാണ് തന്നെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ലാറി ഡാന്‍ പറയുന്നത്. ഏഴും എട്ടും വയസ്സുള്ള സിസിലിയുടെ കുട്ടികള്‍ സ്കൂളില്‍ നിന്നും വന്നപ്പോഴാണ് തങ്ങളുടെ അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ നിലവിളികേട്ടെത്തിയ അയല്‍ക്കാരാണ് പോലീസിന് വിവരം നല്‍കിയത്.
അടുക്കളയിലെ കറിക്കത്തികൊണ്ട് കഴുത്തില്‍ ആഴത്തില്‍ രണ്ട് കുത്താണ് ഉണ്ടായിരുന്നത്. രക്തം വാര്‍ന്നുപോയാണ് മരണം സംഭവിച്ചത്.
Keywords: World, Killed, Lover, Police, Arrest, AIDS, Laridan, Sisli
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.