ഒമിക്രോണ്‍ വ്യാപനം; ഇന്‍ഡ്യ ഉള്‍പെടെ 8 രാജ്യങ്ങളില്‍നിന്നുള്ള വിമാന സെര്‍വീസുകള്‍ക്ക് വിലക്കേര്‍പെടുത്തി ഹോങ്കോങ്

 



ഹോങ്കോങ് : (www.kvartha.com 05.01.2022) ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഇന്‍ഡ്യ ഉള്‍പെടെ എട്ട് രാജ്യങ്ങളില്‍നിന്നുള്ള വിമാന സെര്‍വീസുകള്‍ക്ക് വിലക്കേര്‍പെടുത്തി ഹോങ്കോങ്. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ആസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്‍, ഫിലിപൈന്‍സ്, യുകെ, യുഎസ് എന്നിവയാണ് വിലക്കേര്‍പെടുത്തിയ മറ്റു രാജ്യങ്ങള്‍. 

കതായ് പസഫിക് എയര്‍ലൈന്‍ ജീവനക്കാര്‍ക്കിടയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് എട്ട് രാജ്യങ്ങളില്‍നിന്നുള്ള വിമാന സെര്‍വിസുകള്‍ വിലക്കിയത്. എട്ട് രാജ്യങ്ങളില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് പ്രവേശന അനുമതിയില്ലെന്നും ഇവിടങ്ങളില്‍നിന്നുള്ളവരെ ഹോങ്കോങ്ങില്‍ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഒമിക്രോണ്‍ വ്യാപനം; ഇന്‍ഡ്യ ഉള്‍പെടെ 8 രാജ്യങ്ങളില്‍നിന്നുള്ള വിമാന സെര്‍വീസുകള്‍ക്ക് വിലക്കേര്‍പെടുത്തി ഹോങ്കോങ്


ബാറുകളും ജിംനേഷ്യങ്ങളും അടച്ചുപൂട്ടി. റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും അനുവദിക്കില്ല.   കോവിഡിന്റെ തുടക്കകാലത്ത് ചൈനയിലേതിന് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഹോങ്കോങ്ങിലും ഏര്‍പെടുത്തിയിരുന്നു. 

ചൊവ്വാഴ്ച വൈകീട്ട് ഹോങ്കോങ്ങില്‍ 114 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും വിമാന യാത്രക്കാരാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് 21 ദിവസത്തെ കര്‍ശന ഹോടെല്‍ ക്വാറന്റീന്‍ ഹോങ്കോങ്ങില്‍ നിലവിലുണ്ട്. ഇത്തരത്തില്‍ ക്വാറന്റീനില്‍ കഴിഞ്ഞവരിലാണ് രോഗബാധ കണ്ടെത്തിയത്.

Keywords:  News, World, International, Hong Kong, Travel, Passengers, Flight, COVID-19, Hong Kong Bans Flights From India, 7 Other Nations, Ramps Up Covid Curbs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia