ബന്ധം അവസാനിപ്പിച്ചതായി സന്ദേശം; നടുറോഡില്‍ കിടന്ന് യുവതി നിലവിളിച്ചത് ഒന്നരമണിക്കൂര്‍

 


ലണ്ടന്‍: (www.kvartha.com 21.08.2015) ബന്ധം അവസാനിപ്പിച്ചതായുള്ള കാമുകന്റെ സന്ദേശം ലഭിച്ച യുവതി സങ്കടം സഹിക്കാനാവാതെ ഒന്നരമണിക്കൂര്‍ നടുറോഡില്‍ കിടന്ന് നിലവിളിച്ചു.
ഹോങ്കോങിലെ  സിം ഷാ  സുയി  ജില്ലയിലാണ് ഇരുപത്തിനാലുകാരിയായ യുവതി തന്നെ കാമുകന്‍ ഉപേക്ഷിച്ച വിവരം അറിഞ്ഞ് അപസ്മാരം  ബാധിച്ചയാളെപ്പോലെ തെരുവില്‍ നടുറോഡില്‍ കിടന്ന് ഒന്നരമണിക്കൂറോളം ആര്‍ത്തലച്ച് കരഞ്ഞത്. ഒടുവില്‍ ഏറെപണിപ്പെട്ടാണ് യുവതിയെ രക്ഷാപ്രവര്‍ത്തകര്‍  ആശുപത്രിയിലേക്ക്  മാറ്റിയത്.

തെരുവിലൂടെ  നടക്കുന്നതിനിടയിലാണ് കാമുകന്റെ സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ യുവതിയുടെ കണ്‍ട്രോളു പോവുകയും ഇടയ്ക്കിടെ കാമുകന്റെ  പേര് വിളിച്ചുപറഞ്ഞ്  തെരുവില്‍ക്കിടന്ന്  തലതല്ലികരയുകയായിരുന്നു. സംഭവം കണ്ട വഴിപോക്കര്‍ യുവതിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കരച്ചിലിന്റെ തീവ്രത കൂടിയതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല.

തുടര്‍ന്ന് കാര്യം കൈവിട്ടെന്ന് തോന്നിയതോടെ വഴിപോക്കര്‍ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍  ബലംപ്രയോഗിച്ചാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ആരോപകര്‍ത്തി  ഇന്റര്‍നെറ്റിലിടുകയായിരുന്നു. ഇത് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia