ചൈനയില്‍ വീട്ടമ്മയുടെ വിവസ്ത്ര പ്രകടനം കണ്ട് ജനം അമ്പരന്നു; പിഞ്ചുകുട്ടി മരിച്ചു

 


ചൈനയില്‍ വീട്ടമ്മയുടെ വിവസ്ത്ര പ്രകടനം കണ്ട് ജനം അമ്പരന്നു; പിഞ്ചുകുട്ടി മരിച്ചു
ബെയ്ജിങ്: ഭര്‍ത്താവിന്റെ കാമുകിയെയും മകളെയും കാറിടിച്ചുവീഴ്ത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച ഭാര്യ തുണി ഉരിഞ്ഞ് ആംബുലന്‍സിന് മുന്നില്‍ കിടന്നു. ഒടുവില്‍ അവരെ തോക്കുചൂണ്ടി മാറ്റിയ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മകള്‍ മരിച്ചു.

കിഴക്കന്‍ ചൈനയിലെ ഷാങ്‌ഡോങ് പ്രവിശ്യയിലെ ലിന്വിയിലെ ഷാങ് ഷിഹ് (38) എന്ന െ്രെപമറി സ്‌കൂള്‍ അധ്യാപികയാണ് ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ പരസ്യമായി ചോദ്യം ചെയ്ത് കാമുകിയുടെ നാലു വയസുകാരിയായ കുട്ടിയെ മരണത്തിലേക്ക് തള്ളിയത്.

ഷാങ്ങിന്റെ അയല്‍വാസിയായ വാങ് ലൂവിനെയും മകളെയും ഷാങ് ഓടിച്ചുവന്ന കാറുകൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാരും ദൃക്‌സാക്ഷികളും മറ്റും അമ്മയെയും മകളെയും രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഷാങ് തടയുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇരുവരേയും രക്ഷപ്പെടുത്താന്‍ അത്യാഹിത നിവാരണസംഘം എത്തിയെങ്കിലും അവരും ഷാങ്ങിനു മുന്നില്‍ പരാജയപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്ത്രീ ചെറുക്കുകയായിരുന്നു. ഒടുവില്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് ഉടുവസ്ത്രം ഊരിയെറിഞ്ഞ് അവര്‍ വാഹനത്തിന് കുറുകെ കിടന്ന് കൂടിനിന്നവരെ അമ്പരപ്പിച്ചത്.

കുട്ടിയ്ക്ക് പ്രഥമശുശ്രൂഷ നല്‍കാന്‍ ശ്രമിച്ച പാരാമെഡിക്കല്‍ ജീവനക്കാരന് തൊഴിയേല്‍ക്കേണ്ടിയും വന്നു. ഇയാളുടെ കൈയ്യില്‍ നിന്നും താഴെവീണ് കുഞ്ഞ് വൈകാതെ മരണപ്പെട്ടു. സ്ത്രീയുടെ പ്രകടനം മടുത്ത് നിറതോക്ക് കാണിച്ച് ഭീഷണപ്പെടുത്തിയാണ് പോലീസുകാര്‍ ആംബുലന്‍സിനെ കടത്തിവിട്ടത്.്

രണ്ടു കുട്ടികളുടെ മാതാവായ ഷാങ്ങിനെതിരെ കൊലയ്ക്കും കൊലശ്രമത്തിനും കേസെടുത്തു. കുറ്റം തെളിഞ്ഞാല്‍ ഷാങ്ങിന് വധശിക്ഷ ഉറപ്പാണ്.

Keywords:  Beijing, China, Woman, Baby, Accident, Ambulance, Car, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia