വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ ആറുതരം പുതിയ വൈറസുകളെ കണ്ടെത്തി; അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
May 7, 2020, 12:43 IST
മ്യാന്മര്: (www.kvartha.com 07.05.2020) വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ ആറുതരം പുതിയ വൈറസുകളെ കണ്ടെത്തി. ഇതേതുടര്‍ന്ന് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കയാണ്. മ്യാന്മാറില് നടത്തിയ പഠനത്തിലാണ് വവ്വാലുകളില്‍ ആറുതരം പുതിയ വൈറസുകളെ കണ്ടെത്തിയത്. പ്ലൊസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കാര്യം പരാമര്‍ശിക്കുന്നത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ അറിയിക്കാനും ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. കേരളത്തിനു പുറമെ, തമിഴ്നാട്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് വൈറസിനെ കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിലാണ് പഠനം നടത്തിയത്.
വവ്വാലുകളുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമാണ് സ്രവ സാംപിളുകള്‍ സ്വീകരിച്ചത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ ഇനത്തില്‍പ്പെട്ട സസ്തനികളില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
അമേരിക്കയിലെ സ്മിത് സോണിയന്റെ നാഷണല്‍ സൂ ആന്‍ഡ് കണ്‍സര്‍വേഷന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ ഈ പഠനങ്ങള്‍ക്ക് സാധിക്കും.

Keywords: How bats carry high viral loads without getting sick, News, Health, Health & Fitness, Researchers, Study, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.