പഴയ ഗൂഗിള്‍ ജീവനക്കാരന്‍ ഒരു മിനിറ്റ്‌നേരം ഗൂഗിള്‍.കോം ഉടമ

 


(www.kvartha.com 01.10.2015) സന്‍മെയ് വേദ ഗൂഗിള്‍ കമ്പനിയിലെ പഴയ ജീവനക്കാരനായിരുന്നു. എന്നാല്‍ ആര്‍ക്കോ പറ്റിയ പിഴവ് മൂലം ഒരു മിനിറ്റ് നേരത്തേക്കെങ്കിലും ഇദ്ദേഹം ഗൂഗിളിന്റെ ഉടമസ്ഥനായി. കഴിഞ്ഞ ദിവസം വെറുതേയൊന്നു ഗൂഗിള്‍ പേജില്‍ വെറുതേ കയറിയതാണ് സന്‍മെയ് അപ്പോഴാണ് ഈ ഡൊമെയ്ന്‍ വില്‍പ്പനയ്ക്ക് എന്ന പരസ്യം കാണുന്നത്. 12 ഡോളര്‍ അതായത് 790 രൂപയ്ക്ക് അദ്ദേഹം ഡൊമെയ്ന്‍ സ്വന്തമാക്കി.

പക്ഷേ പിന്നീടാണ് അബദ്ധം മനസിലാവുന്നത്. ഇതിനുശേഷം രണ്ടു മെയ്‌ലുകള്‍ സന്‍മെയ്ക്ക് ലഭിച്ചു. Sc-noreply@gmail.comല്‍ നിന്നും wmt- noreply@gmail.comല്‍ നിന്നും. പക്ഷേ ഇവയായിരുന്നില്ല. സന്‍മെയ് പ്രതീക്ഷിച്ച മെയിലുകള്‍. എന്താണ് തന്റെ റിക്വസ്റ്റ് സ്വീകരിക്കാത്തതെന്നു ചിന്തിച്ചു കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. പക്ഷേ പിന്നീട് സന്‍മെയ്ക്ക് വന്നത ഓര്‍ഡര്‍ നിക്ഷേധിച്ചിരിക്കുന്നു എന്ന മെസേജാണ്. സന്‍മെയ്ക്ക് മുടക്കിയ പണം തിരികെ ലഭിക്കുകയും ചെയ്തു. പിന്നെ പഴയ അവെയ്‌ലബിള്‍ ടു ബൈ എന്ന പരസ്യത്തിന്റെ സ്ഥാനത്ത് കണ്ടത് അണ്‍അവെയ്‌ലബിള്‍ എന്ന സന്ദേശമാണ്.

എന്തായാലും ഇതിനെ തമാശ പൂര്‍വം എടുത്ത സന്‍മെയ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഗൂഗിള്‍ ഓഫിസ് സന്ദര്‍ശനം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു, പ്രധാനവമന്ത്രിയുടെ അതേ മാതൃ സംസ്ഥാനത്തിലെ കച്ച് ജില്ലക്കാരന്‍ ഒരു മിനിറ്റ് നേരമെങ്കിലും ഗൂഗിള്‍ ഉടമയായി എന്നാണ് വേദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

പഴയ ഗൂഗിള്‍ ജീവനക്കാരന്‍ ഒരു മിനിറ്റ്‌നേരം ഗൂഗിള്‍.കോം ഉടമ

             
SUMMARY: Sanmay Ved, an ex-Google executive, luckily became the owner of 'Google.com' domain on Tuesday for just one minute. The executive said he was wandering inside the Google Domains page when he found the 'Google.com' domain as available to buy.

Interestingly, Ved was able to add the domain to his cart and was able to make the payment of $12 (roughly Rs. 790) to purchase the domain. "As soon as I completed purchase, I received two emails, one from sc-noreply@google.com, and one from wmt-noreply@google.com, which is not the norm when you book domains via Google Domains as I have booked new, previously un-registered domains before, and I have never received emails from the above aliases on booking the domains," he said on his LinkedIn post. The domain showed up in his Google Domains history as well.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia