വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ പതുങ്ങിയിരുന്ന് പത്തടി നീളമുള്ള പെരുമ്പാമ്പ്: വീഡിയോ കാണാം

 


ചന്ദാബുരി: (www.kvartha.com 05.05.2021) വീടിന്‍റെ മച്ചിനു മുകളിൽ പതുങ്ങിയിരുന്ന് പത്തടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്.
തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലെ ആൾത്താമസമില്ലാത്ത വീടിന്റെ മച്ചിനു മുകളിലാണ് പാമ്പിനെ കണ്ടത്.

ഇതുകണ്ട അയല്‍വാസികള്‍ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. വളരെയധികം ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തകർ പെരുമ്പാമ്പിനെ മച്ചിന് മുകളില്‍ നിന്നും പുറത്തെത്തിച്ചത്.

വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ പതുങ്ങിയിരുന്ന് പത്തടി നീളമുള്ള പെരുമ്പാമ്പ്: വീഡിയോ കാണാം

ആസ്ബറ്റോസ് വരെ പൊട്ടിച്ച ശേഷം പാമ്പിനെ വീടിനുള്ളിലേയ്ക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് താഴെ വീണ പാമ്പിനെ രക്ഷാപ്രവർത്തകര്‍ പിടികൂടി ചാക്കിനുള്ളിലാക്കുകയും ഇതിനെ വനമേഖലയിൽ തുറന്നുവിടുകയായിരുന്നു.


Keywords:  News, Snake, Thailand, World, Top-Headlines, Huge Python, Huge Python Caught On Family's Roof in Thailand.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia