ആദ്യ രാത്രിയില്‍ വസ്ത്രം വേഗത്തില്‍ അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല; ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ഇടി, വിവാഹമോചനം

 


ലണ്ടന്‍: (www.kvartha.com 17/02/2015) ആദ്യരാത്രിയില്‍ ഭാര്യയുടെ വിവാഹവസ്ത്രം വേഗത്തില്‍ അഴിച്ചു മാറ്റാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ ഇടിച്ചവശയാക്കി. വടക്കു കിഴക്കന്‍ ലണ്ടനിലെ എമി ഡാസന്‍ (22) എന്ന യുവതിക്കാണ് ആദ്യരാത്രി തന്നെ ഭര്‍ത്താവ് ഗോള്‍ലൈറ്റ്‌ലി (29) ന്റെ കൈത്തരിപ്പ് അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഗോള്‍ലൈറ്റ്‌ലിയെ ശിക്ഷിച്ച കോടതി ഭാര്യ ഡാസന്റെ വിവാഹമോചന അംഗീകരിക്കുകയും ചെയ്തു.

2014 ആഗസ്റ്റ് മാസത്തിലാണ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിനിയായ എമി ഡാസനും ഗോള്‍െൈലറ്റ്‌ലിയും വിവാഹിതരായത്.  പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും വിവാഹത്തിനു മുമ്പുതന്നെ ഒരു കുഞ്ഞും പിറന്നിരുന്നു.  എന്നാല്‍ ആദ്യരാത്രി ആഘോഷിക്കാന്‍ അര്‍ദ്ധരാത്രിയോടെ  ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ ആക്രാന്തം മൂത്ത ഗോള്‍ലൈറ്റ്‌ലി ഡാസന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിനിടയാക്കിയത്.

വസ്ത്രം എളുപ്പത്തില്‍ അഴിച്ചുമാറ്റാന്‍ കഴിയാതായതോടെ ക്ഷുഭിതനായ ഗോള്‍ലൈറ്റ്‌ലി ഡാസനെ മര്‍ദിക്കുകയായിരുന്നു. ഡാസന്റെ നെറ്റിയിലും പുരികത്തിലും നെഞ്ചിലും മുഷ്ടി ചുരിട്ടി ഇടിച്ച ഗോള്‍ ലൈറ്റ്‌ലി കോപമടക്കാനാകാതെ കട്ടിലില്‍ നിന്ന് എടുത്ത് ഡാസനെ തറയിലേക്ക് എറിയുകയും ചെയ്തു. ഗോള്‍ലൈറ്റ്‌ലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഡാസനെ പിന്തുടര്‍ന്നെത്തി വീണ്ടും മര്‍ദിച്ചു. ഒരുവിധം രക്ഷപ്പെട്ട് ഹോട്ടലിന് പുറത്തെത്തിയ ഡാസന്‍ ജീവനക്കാരുടെ സഹായത്തോടെ പോലീസിനെ വിവരം അറിയിക്കുകയായും  പോലീസെത്തി ഗാവനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആദ്യ രാത്രിയില്‍ വസ്ത്രം വേഗത്തില്‍ അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല; ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ഇടി, വിവാഹമോചനംഅതേസമയം താന്‍ ലഹരി മരുന്നിന്റെ പിടിയിലായിരുന്നെന്നും സംഭവത്തെ കുറിച്ച് തനിക്ക്
ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു ഗാവന്റെ മൊഴി. എന്നാല്‍ ഗാവന്റെ മൊഴി കേള്‍ക്കാന്‍ കൂട്ടാക്കാത്ത കോടതി  ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 200 പൗണ്ട് പിഴ വിധിക്കുകയും  ഇതോടൊപ്പം രണ്ടു വര്‍ഷത്തെ നിര്‍ബന്ധിത സാമൂഹ്യ സേവനം നടത്താനും വിധിച്ചു.

പിഴ കൂടാതെ 85 പൗണ്ട് ചെലവിനത്തിലും 60 പൗണ്ട് സര്‍ച്ചാര്‍ജ്ജായും ഡാസന് നല്‍കണം. മാത്രമല്ല നേരിട്ടോ മറ്റാരെങ്കിലും മുഖേനയോ ഗാവന്‍ ഡാസനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിനേയും കോടതി വിലക്കിയിട്ടുണ്ട്.

എന്നാല്‍  ഗാവന്റെ ശിക്ഷ കുറഞ്ഞുപോയെന്നാണ് ഡാസന്‍ പറയുന്നത്. അയാള്‍ക്ക്  കടുത്ത ശിക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നും ഡാസന്‍ പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:   London, Court, Hotel, Couples, Police, Arrest, Student, Marriage, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia