'അടുത്തയാഴ്ച്ച വന്നാല്‍ പടക്കം പൊട്ടിക്കാം': ഭാര്യയുടെ പരപുരുഷബന്ധം അവസാനിപ്പിക്കാന്‍ കടും പ്രയോഗം നടത്തി ഭര്‍ത്താവ്

 


കെനിയ: (www.kvartha.com 16.02.2020) ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് കണ്ടെത്തിയ ഭര്‍ത്താവ് നല്‍കിയത് എട്ടിന്റെ പണി. ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ തെക്കന്‍ പ്രദേശത്തുള്ള കിത്തൂയിയിലാണ് സംഭവം.

ഭര്‍ത്താവില്ലാത്ത സമയങ്ങളില്‍ സമീപപ്രദേശത്തുള്ള പുരുഷന്മാരുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ അതില്‍ നിന്നും തടയാനായി ഡെന്നിസ് മുമോ എന്ന ഭര്‍ത്താവ് ആരും ചെയ്യാത്ത ഒരു കാര്യം ചെയ്യുകയായിരുന്നു.

'അടുത്തയാഴ്ച്ച വന്നാല്‍ പടക്കം പൊട്ടിക്കാം': ഭാര്യയുടെ പരപുരുഷബന്ധം അവസാനിപ്പിക്കാന്‍ കടും പ്രയോഗം നടത്തി ഭര്‍ത്താവ്

ബിസിനസ് യാത്രകളില്‍ ആയിരിക്കുമ്പോള്‍ വ്യത്യസ്ത സമയങ്ങളില്‍ നാല് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഭാര്യയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. അതിനായി ഭാര്യയുടെ സ്വകാര്യ സ്ഥലത്ത് സൂപ്പര്‍ ഗ്ലൂ വച്ച് ഒട്ടിക്കുകയാണ് ഇയാള്‍ ചെയ്തത്. റ്വാണ്ടയിലേക്ക് ബിസിനസ് ആവശ്യത്തിനായി പോകും മുന്‍പാണ് ഇയാള്‍ ഭാര്യയില്‍ നിന്നും മറ്റ് പുരുഷന്മാരെ അകറ്റാന്‍ ഇങ്ങനെ ചെയ്തത്.

എന്നാല്‍ സംഭവം വിവാദമായതോടു കൂടി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് പുരുഷന്മാര്‍ തന്റെ ഭാര്യയെ സമീപിക്കുന്നത് ഒഴിവാക്കാനും ദാമ്പത്യത്തെ രക്ഷിക്കാനും വേണ്ടിയാണ് താന്‍ ഈ കടുത്ത പ്രയോഗം നടത്തിയതെന്നാണ് മുമോ പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ വന്ന മെസേജുകളിലൂടെയാണ് തന്റെ ഭാര്യക്ക് അന്യ പുരുഷന്മാരുമായി ബന്ധമുള്ള വിവരം മുമോ മനസിലാകുന്നത്. മറ്റൊരു പുരുഷന് ഭാര്യ അയച്ച നഗ്‌നചിത്രവും ഇയാള്‍ അവരുടെ മൊബൈലില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി.

'അടുത്തയാഴ്ച വന്നാല്‍ പടക്കം പൊട്ടിക്കാം' എന്നൊരു മെസേജ് കൂടി ഭാര്യ ചിത്രത്തിനൊപ്പം തന്റെ ജാരന് അയച്ചിരുന്നുവെന്നും മുമോ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഭാര്യയുടെ മേല്‍ സൂപ്പര്‍ ഗ്‌ളൂ പ്രയോഗം നടത്തിയതിന് മുമോയ്ക്ക് മേല്‍ പൊലീസ് ഗാര്‍ഹിക പീഡന കേസ് ചുമത്തിയിരിക്കുകയാണ് ഇപ്പോള്‍. പരപുരുഷ ഗമനം നടത്തിയതിന് മുമോയുടെ ഭാര്യയ്ക്ക് മേലും പൊലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

Keywords:  News, World, Africa, Husband, Wife, Allegation, Illegal Workers, Social Network, Husband making a heavy use to end his wife's illegal Allegation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia