Meeting | പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി; യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി

 


ഹിരോഷിമ: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയെ നേരില്‍ കണ്ട് ചര്‍ച നടത്തുന്നത്.

'യുക്രൈന്‍ യുദ്ധം ലോകത്തിലെ ഒരു വലിയ പ്രശ്‌നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്‌നമായി ഞാന്‍ കരുതുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്‍ഡ്യയും ഞാനും കഴിയുന്നതെല്ലാം ചെയ്യും' എന്ന് കൂടിക്കാഴ്ചയില്‍ മോദി സെലന്‍സ്‌കിക്ക് ഉറപ്പുനല്‍കി.

ജപാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് സര്‍കാരിന്റെ വിമാനത്തിലാണ് സെലന്‍സ്‌കി ഹിരോഷിമയില്‍ എത്തിയത്. സഊദി അറേബ്യയിലെ ജിദ്ദയില്‍ അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സെലന്‍സ്‌കി വെള്ളിയാഴ്ച എത്തിയിരുന്നു.

യുദ്ധത്തില്‍ ഇന്‍ഡ്യ റഷ്യയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പാശ്ചാത്യ ലോകത്തിന്റെ ആരോപണങ്ങളോടും മോദി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ജപാന്‍ മാധ്യമമായ യോമിയുറി ഷിംബുന് നല്‍കിയ അഭിമുഖത്തില്‍ 'പ്രതിസന്ധിയും തര്‍ക്കങ്ങളും ഉണ്ടാകുമ്പോള്‍ ചര്‍ചകളും നയതന്ത്രവും കൊണ്ടുമാത്രമേ പരിഹാരമുണ്ടാക്കാനാകൂ എന്ന നിലപാടാണ് ഇന്‍ഡ്യ എപ്പോഴും സ്വീകരിക്കുന്നത്.

അവശ്യസാധനങ്ങളുടെ വില ഉയരുന്നത് ജനങ്ങളെ ബാധിക്കും അതിനാണ് പ്രഥമ പരിഗണന' എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതു യുദ്ധത്തിന്റെ കാലഘട്ടം അല്ലെന്ന് പ്രധാനമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ഹിരോഷിമയില്‍ പ്രധാനമന്ത്രി മോദി ജപാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

Meeting | പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി; യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി

അമേരിക, ബ്രിടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, കാനഡ, ജപാന്‍ എന്നിവയാണ് ജി-7 അംഗരാജ്യങ്ങള്‍. നിലവില്‍ അധ്യക്ഷപദം കൈയാളുന്ന ജപാന്‍ ഇന്‍ഡ്യയെയും മറ്റ് ഏഴുരാജ്യങ്ങളെയും ഉച്ചകോടിക്കായി പ്രത്യേകം ക്ഷണിച്ചത് പ്രകാരമാണ് പ്രധാനമന്ത്രി മോദി എത്തിയത്.

റഷ്യയുടെ അധിനിവേശം നിയമവിരുദ്ധവും നീതീകരിക്കാനാവത്തതുമാണ്. പ്രകോപനമില്ലാതെയാണ് റഷ്യ യുക്രൈന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറിയതെന്നും ജി-7 രാഷ്ട്രനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Keywords:  'I Assure You': PM Modi To Ukraine President In First Meet Since War, Japan, Hiroshima, News, Meeting, Prime Minister, Narendra Modi, Volodymyr Zelensky, Politics, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia