താന്‍ ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയ്ക്ക് വേണ്ടി; പ്രധാനമന്ത്രി നരേന്ദ്ര മോഡി
Sep 28, 2015, 11:26 IST
കാലിഫോര്‍ണിയ: (www.kvartha.com 28.09.2015) താന്‍ ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയ്ക്കു വേണ്ടിയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും മോഡി പറഞ്ഞു. കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോഡി.
സ്വാതന്ത്ര്യസമരത്തില്‍ വിപ്ലവാത്മക പങ്ക് വഹിച്ച ഭഗത് സിങ്ങിന്റെ ജന്മദിനം ഓര്‍മിച്ചുകൊണ്ടാണ് മോഡി പ്രസംഗം തുടങ്ങിയത്. ഇന്ന് ഇന്ത്യയുടെ വീരപുത്രനായ ഭഗത് സിങ്ങിന്റെ പിറന്നാള്‍ദിനമാണ്. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നു ലോകം അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യയുമായി മികച്ച ബന്ധമുണ്ടാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇന്ന് മല്‍സരിക്കുന്നു.
വളരെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ ഉറ്റുനോക്കുന്നത്. ഈ മാറ്റം ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ കഴിവുകൊണ്ട് നേടിയതാണ്. ഇന്ത്യന്‍ സമൂഹത്തിനു ലോകത്തിനു മുന്നില്‍ പുതിയൊരു പരിവേഷം ലഭിച്ചു. പ്രവാസികളുടെ കഠിനപ്രയത്‌നങ്ങളാണ് ഇന്ത്യയുടെ പ്രതിച്ഛായ വളര്‍ത്തുന്നതെന്നും മോഡി അഭിപ്രായപ്പെട്ടു.
ഉപനിഷത്തുകളെക്കുറിച്ചു ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ ജനത ഇപ്പോള്‍ സംസാരിക്കുന്നത് ഉപഗ്രഹങ്ങളെക്കുറിച്ചാണ്. ശാസ്ത്രമേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യക്കാര്‍. കാരണം രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും ഗൗതമ ബുദ്ധന്റെയും നാട്ടില്‍ നിന്നാണ് നാം വരുന്നത്. ഇന്നു ലോകത്തിനു മുന്നില്‍ നാം നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികളാണ് ഭീകരവാദവും ആഗോള താപനവും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മരുമകന്‍ റോബര്‍ട്ട് വധേരയെയും മോഡി തന്റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇന്ത്യയില്‍ രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ അഴിമതി നടത്തുന്നുവെന്ന് പറഞ്ഞ മോഡി ചില നേതാക്കളുടെ മരുമക്കള്‍ കോടികളാണ് അഴിമതിയിലൂടെ സമ്പാദിക്കുന്നതെന്നും പറയുകയുണ്ടായി. എന്നാല്‍ പ്രധാനമന്ത്രിയായ ശേഷം തനിക്കെതിരെ ഒരു ആരോപണം പോലും ഉയര്‍ന്നിട്ടില്ലെന്നും മോഡി വ്യക്തമാണ്. നൂറുക്കണക്കിന് ഇന്ത്യക്കാരാണ് മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ കാലിഫോര്‍ണിയയില്‍ എത്തിയത്.
Keywords: I will live for India and die for it, says Modi, Terrorists, Politics, Corruption, Sonia Gandhi, World.

Also Read:
കെ എസ് ആര്‍ ടി സി ബസ് ദേശീയ പാതയിലെ ചതിക്കുഴിയില്‍വീണു; ഗതാഗതം മുടങ്ങി
Keywords: I will live for India and die for it, says Modi, Terrorists, Politics, Corruption, Sonia Gandhi, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.