മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെയെത്തിക്കും; താലിബാനോടുള്ള നിലപാട് വ്യക്തമാക്കാതെ ഇൻഡ്യ

 


കാബൂൾ: (www.kvartha.com 16.08.2021) അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന നിലപാടിലാണ് ഇപ്പോഴുമെന്ന് ഇൻഡ്യ. അതേസമയം ചൈനയും പാകിസ്ഥാനുമടക്കം താലിബാനോട് സഹകരിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കി.

ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാമെന്ന താലിബാന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുൻയിങ്. താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്നും ചൈന വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍റെ പുനരുദ്ധാരണത്തിന് ചൈനയുടെ പങ്കാളിത്തം താലിബാൻ അഭ്യർഥിച്ചുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണമെന്നും ചൈന നിർദേശിച്ചു.

കൂടാതെ താലിബാനെ അനുകൂലിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനടക്കമുള്ളവർ രംഗത്തെത്തി. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ പൊട്ടിച്ചത് അടിമത്തത്തിൻറെ ചങ്ങലകളാണെന്നാണ് ഇമ്രാൻ അഭിപ്രായപ്പെട്ടത്. അഫ്ഗാൻ ജനതയെ തുടർച്ചയായ സംഘർഷത്തിലേക്ക് തള്ളിവിടാതെ ചർചയിലൂടെ പരിഹാരം കാണണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ശാ മെഹമ്മൂദ് ഖുറേശി വ്യക്തമാക്കി.

മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെയെത്തിക്കും; താലിബാനോടുള്ള നിലപാട് വ്യക്തമാക്കാതെ ഇൻഡ്യ


അതേസമയം അഫ്ഗാൻ വിഷയം ചർച ചെയ്യാൻ ഇൻഡ്യയുടെ അധ്യക്ഷതയിൽ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ യോഗം ചേരും.

അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ഇൻഡ്യയുടെ സുഹൃത്തുക്കളായ അഫ്ഗാൻ പൗരൻമാരെ സഹായിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കാബൂളിലെ ഇൻഡ്യൻ എംബസിയിൽ കുടുങ്ങിയ ഇൻഡ്യക്കാരെ രക്ഷിക്കാനായി ഇൻഡ്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാബൂളിലെത്തി. കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് വിമാനങ്ങളും തുടർ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ്.

Keywords:  News, Afghanistan, Taliban Terrorists, Terrorism, Indian, World, Embassy, Flight, Kabul, IAF Plane, Afghanistan's Kabul, Embassy Staff, IAF Plane Lands in Afghanistan's Kabul to Bring Back Stranded Indians, Including Embassy Staff.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia