ഇങ്ങനെ മൊബൈൽ ഫോൺ ചാർജ് ചെയ്താൽ വലിയ അപകടം സംഭവിച്ചേക്കാം; യുവാവിന് ദാരുണാന്ത്യം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Mar 16, 2022, 14:10 IST
ഇൻഡോർ: (www.kvartha.com 16.03.2022) സ്മാർട് ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. പലപ്പോഴും മൊബൈൽ ഫോൺ ചാർജിൽ വെച്ചാണ് ആളുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വലിയ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഇൻഡോറിൽ സമാനമായ സംഭവം ഉണ്ടായി, യുവാവ് വൈദ്യുതാഘാതമേറ്റ് ദാരുണമായി മരിച്ചു. മൊബൈൽ ഫോൺ ചാർജിൽ വെച്ചുകൊണ്ട് ഭാര്യയുമായി സംസാരിക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതർ പറഞ്ഞു.
ഇൻഡോർ ചന്ദനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുജിത് വിശ്വകർമ (25) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർടത്തിന് അയച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 'മരപ്പണിക്കാരനായ സുജിത് യുപിയിൽ നിന്ന് ജോലിക്കായി രണ്ട് ദിവസം മുമ്പ് ഇൻഡോറിൽ എത്തിയതായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ യുവാവ് മൊബൈൽ ഫോൺ ചാർജിൽ വെച്ച് ഭാര്യയോട് സംസാരിക്കുകയായിരുന്നു. അതിനിടെ സുജിതിന്റെ നിലവിളി കേട്ട് സഹോദരൻ ഓടിയെത്തിയപ്പോൾ യുവാവ് അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നത് കണ്ടു. ഗുരുതര നിലയിലായ സുജിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല' - ബന്ധുക്കൾ പറഞ്ഞു.
ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുത്
ഇതൊരു മോശം ശീലമാണ്. യഥാർഥത്തിൽ, ചാർജ് ചെയ്യുന്ന സമയത്ത് ഫോൺ ഉപയോഗിക്കാതിരുന്നാൽ, അത് വേഗത്തിൽ ചാർജ് ആവും. മറിച്ചാണെകിൽ ചാർജ് ചെയ്യാൻ സമയമെടുക്കും, ഇത് ഫോണിന്റെ ബാറ്ററിക്കും ദോഷകരമാണ്, അതുപോലെ തന്നെ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമുണ്ട്.
ഈ ചാർജറുകൾ ഉപയോഗിക്കരുത്
ഫോണിനൊപ്പം ലഭിച്ചതോ അല്ലെങ്കിൽ ഗുണ നിലവാരമുള്ളതോ ആയ ചാർജർ ഉപയോഗിക്കുക. ലോകൽ ചാർജർ ഉപയോഗിക്കുകയാണെങ്കിൽ, ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിക്കുന്നു.
രാത്രി മുഴുവൻ നിങ്ങളുടെ ഫോൺ ചാർജ് ചെയ്യരുത്
നമ്മൾ പലപ്പോഴും പകൽ മുഴുവൻ ഫോൺ ഉപയോഗിക്കുകയും രാത്രി ഉറങ്ങുമ്പോൾ ചാർജിംഗിൽ ഇടുകയും ചെയ്യുന്നു. എന്നാൽ ഇതും മോശം ശീലമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, ഫോൺ 100% ചാർജ് ആവുന്നുണ്ട്, പക്ഷേ ഇത് ദോഷകരമാണ്. രാത്രി മുഴുവനും ചാർജ് ചെയ്യുന്നതിലൂടെ 100 ശതമാനത്തിലധികം ചാർജ് നൽകുന്നു. ഇത് ഫോണിന്റെ ബാറ്ററിയെ വളരെ വേഗം കേടുവരുത്തും. മാത്രമല്ല, ഇതിലൂടെ ഗുണനിലവാരമില്ലാത്ത ബാറ്ററി ചിലപ്പോൾ പൊട്ടിത്തെറിച്ചേക്കാം.

Keywords: News, World, Accident, India, Madhya Pradesh, Bopal, Mobile, Top-Headlines, Smart Phone, Dead, Police, Hospital, Warning, Alerts, Technology, Mobile Charge, If you do mobile charge like this, then there can be a big accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.