വീഡിയോ കോണ്‍ഫറന്‍സ് ആപ്പുകളിലെ ചതിക്കുഴികള്‍ തിരിച്ചറിയാം! കെ വൈ സ്‌കൂള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടു
Apr 17, 2020, 17:08 IST
കെന്റക്കി: (www.kvartha.com 17.04.2020) സ്‌കൂള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞയാഴ്ച ഒരു വെബ് കാസ്റ്റില്‍ ആണ് കെന്റക്കി വിദ്യാഭ്യാസ കമ്മീഷണര്‍ കെവിന്‍ ബ്രൗണ്‍ സൂപ്രണ്ടു മാരോട് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവം വിവരിച്ചത്. അടുത്തിടെ സംസ്ഥാനത്ത് നടന്ന ഒരു വിഡിയോ കോണ്‍ഫറന്‍സിനിടെയാണ് സംഭവമെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വന്നതിനെ തുടര്‍ന്നാണ് വീഡിയോ കോഫറന്‍സ് മീറ്റിംഗുകള്‍ നടത്താനുള്ള ഒരു പ്രധാന മാര്‍ഗമായി മാറിയത്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുമ്പോള്‍ വളരെയധികം സൂക്ഷിക്കണമെന്നും ബ്രൗണ്‍ സൂപ്രണ്ടുമാരോട് നിര്‍ദേശിച്ചു.
അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത് സൗത്ത്‌സെന്‍ട്രല്‍ കെന്റക്കി, ബൗളിംഗ് ഗ്രീനിലെ കമ്മ്യൂണിറ്റി ആന്‍ഡ് ടെക്‌നിക്കല്‍ കോളജുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനിടെയാണെന്ന് കെന്റക്കി വിദ്യാഭ്യാസ വകുപ്പ് വക്താവ് ടോണി കോന്‍സ് ടാറ്റ്മാന്‍ പറഞ്ഞു.
വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് മീറ്റിംഗ് തടസപ്പെട്ടു. ഇതോടെ കോള്‍ കട്ട് ചെയ്യുകയും പങ്കെടുക്കുന്നവര്‍ക്ക് ഉടന്‍ ക്ഷമാപണം അയച്ചു കൊടുക്കുകയും ചെയ്തുവെന്നും ടാറ്റ്മാന്‍ പറഞ്ഞു. കെന്റക്കി വിദ്യാഭ്യാസ വകുപ്പ് അതിന്റെ മിക്ക വെര്‍ച്വല്‍ മീറ്റിംഗുകള്‍ക്കും മൈക്രോസോഫ്റ്റ് ടീമുകളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുവെന്ന് ടാറ്റ്മാന്‍ പറഞ്ഞു.
ഏപ്രില്‍ മൂന്നിന് ഡ്യുവല്‍ കോളജ്, ഹൈസ്‌കൂള്‍ ക്രെഡിറ്റ് ക്ലാസുകള്‍ സംബന്ധിച്ച തത്സമയ ചോദ്യോത്തര വേളയിലാണ് സംഭവം നടന്നതെന്ന് കോളജ് വക്താവ് റെബേക്ക ലീ പറഞ്ഞു.
''വീഡിയോ കോണ്‍ഫറസിലേക്ക് ആരോ അതിക്രമിച്ച് കടന്ന് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. അശ്ലീല വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ അത് ഉടന്‍ തന്നെ ഓഫ് ചെയ്തതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. വിഡിയോ കോണ്‍ഫറന്‍സ് നിയന്ത്രിച്ച വ്യക്തിയോട് ഇക്കാര്യത്തില്‍ നന്ദി പറയുന്നുവെന്നും ''ലീ പറഞ്ഞു.
അധ്യാപകരെ പോലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും വീഡിയോ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചുവെന്നും ലീ പറഞ്ഞു. എന്നാല്‍ പങ്കെടുത്ത 58 പേരില്‍ ഏതെങ്കിലും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുണ്ടോ എന്ന് അറിയില്ല ..
ഈ സംഭവത്തെ തുടര്‍ന്ന് കോളജ് ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്താറില്ലെന്നും പകരം മൈക്രോസോഫ്റ്റ് ടീമുകള്‍ അല്ലെങ്കില്‍ സ്‌കൈപ്പ് പ്ലാറ്റ്‌ഫോമുകള്‍ ആണ് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സ്‌കൂളുകളും ബിസിനസുകളും വ്യക്തികളും മീറ്റിംഗുകള്‍ക്കായുള്ള വേദിയായി വീഡിയോ കോണ്‍ഫറന്‍സ് സ്വീകരിച്ചതിനാല്‍ അത് ഹാക്ക് ചെയ്തുള്ള അക്രമങ്ങള്‍ പതിവാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മീറ്റിംഗുകളുടെ സുരക്ഷ ഗൗരവമായി കാണുന്നുവെന്നും സംഭവങ്ങള്‍ നേരിട്ട് വീഡിയോ കോണ്‍ഫറന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി വീഡിയോ കോണ്‍ഫറന്‍സുകള്‍ പുതിയ മാനദണ്ഡമായി മാറിയതോടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ആണ് ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കായി ഇതിനെ ആശ്രയിക്കുന്നത്. ഇതോടെ നിരവധി സ്വകാര്യതയും സുരക്ഷാ ആശങ്കകളും കണ്ടെത്തിയതായി കെന്റക്കി ഇലക്ട്രോണിക് സെക്യൂരിറ്റി അസോസിയേഷന്‍ പ്രസിഡന്റ് ജെറമി ബേറ്റ്‌സ് പറഞ്ഞു. അനുവാദമില്ലാതെ തന്നെ അകത്ത് പ്രവേശിച്ച് ഇത്തരം വൃത്തികേടുകള്‍ കാട്ടാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നും ബേറ്റ്‌സ് പറഞ്ഞു.
ലോക്ഡൗണ്‍ കാലത്തു ജനങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിനായി സൂം ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ കേന്ദ്രങ്ങളും സൂം ഉപയോഗിക്കാതിരിക്കുന്നതാണു നല്ലതെന്നും മുന്നറിയിപ്പുണ്ട്.
സൂം ആപ് ഉപയോഗത്തിനിടെ ഹാക്കര്‍മാര്‍ പാസ് വേര്‍ഡുകള്‍
ലീക്ക് ചെയ്ത് വിഡിയോ കോളുകള്‍ ഹൈജാക് ചെയ്യുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാരുടെ കംപ്യൂട്ടറുകളില്‍ സൂം ആപ് ഉപയോഗിക്കുന്നതിനു ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരില്‍ അധ്യാപകര്‍ സൂം ആപ് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ജര്‍മനി, തായ്വാന്‍ എന്നീ രാജ്യങ്ങളിലും ആപ്പിന് വിലക്കേര്‍പ്പെടുത്തി.
കഴിഞ്ഞദിവസം വിഡിയോ കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്നു ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. സൂം ആപ് ഉപയോഗിക്കുന്നവര്‍ സുരക്ഷയ്ക്കായി ചില നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സൂം ആപ് സുരക്ഷിതമല്ലെന്നു കാട്ടി സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി ഇന്ത്യ) നേരത്തേ തന്നെ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സുരക്ഷിതമല്ലാതെ ആപ് ഉപയോഗിക്കുകയാണെങ്കില്‍ വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ക്കു ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.
Keywords: Immoral video appeared during ‘Zoom bombing’ in a KY school virtual meeting, News, Technology, Meeting, Parents, Students, Allegation, Secret, America, World.

സോഫ് റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യണമെന്നും ഓരോ മീറ്റിങ്ങിലും പാസ് വേര്‍ഡുകള്‍ മാറ്റണമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യത, സുരക്ഷ എന്നിവയില്‍ സൂം ആപ്പില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ടിക് ടോക് ആപ് പോലെ സൂം ആപിന്റെയും സെര്‍വറുകള്‍ ചൈനയില്‍ ആണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.