Imran Khan | പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍വച്ച് വധിക്കാന്‍ ശ്രമം നടന്നതായി അഭിഭാഷകര്‍

 


ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഹാജരായപ്പോഴാണ്, സാമ്പത്തികകുറ്റങ്ങള്‍ അന്വേഷിക്കുന്ന നാഷനല്‍ അകൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) ഇമ്രാനെ ഇസ്ലാമാബാദ് ഹൈകോടതിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. 

കോടതിമുറിയില്‍ കടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയില്‍ രോഷം പ്രകടിപ്പിച്ച സുപ്രീം കോടതി, രെജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതിയില്‍നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഇമ്രാന്‍ ഖാനെ ജയിലില്‍വച്ച് വധിക്കാന്‍ ശ്രമമുണ്ടായെന്ന് ആരോപണം. 

ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ച പാകിസ്താന്‍ സുപ്രീം കോടതി, അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വധിക്കാന്‍ ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകര്‍ രംഗത്തെത്തിയത്.

'അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത ഇമ്രാനെ ജയിലില്‍വച്ച് വധിക്കാന്‍ ശ്രമമുണ്ടായി. അദ്ദേഹത്തെ ഭയങ്കരമായി പീഡിപ്പിച്ചു. ശുചിമുറിയും കിടക്കയും ഇല്ലാത്ത, വൃത്തിഹീനമായ മുറിയിലാണ് താമസിപ്പിച്ചത്. അറസ്റ്റിലായതിനുശേഷം ഏറെനേരം കഴിക്കാന്‍ ഒന്നും കൊടുത്തില്ല. ഭക്ഷണത്തില്‍ ഇന്‍സുലിന്‍ കലര്‍ത്തി നല്‍കി അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഉറങ്ങാന്‍ സമ്മതിച്ചില്ല. സാവധാനം ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി. അദ്ദേഹത്തിനു നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ട്'- ഒരു മണിക്കൂറിലേറെ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയശേഷം പുറത്തുവന്ന അഭിഭാഷകര്‍ പറഞ്ഞു.
ഇമ്രാനെ ഇസ്ലാമാബാദ് ഹൈകോടതിയില്‍ ഹാജരാക്കും.

Imran Khan | പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍വച്ച് വധിക്കാന്‍ ശ്രമം നടന്നതായി അഭിഭാഷകര്‍


Keywords: News, World-News, Imran Khan, World, Murder Attempt, Allegation, Pakistan, Islamabad, Imran Khan Alleges Murder Plot, No Washroom Where He Was Kept After Arrest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia