Imran Khan | ഇമ്രാന്‍ ഖാന് രണ്ട് ആഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈകോടതി

 


ഇസ്ലാമാബാദ്: (www.kvartha.com) പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് രണ്ട് ആഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈകോടതി. ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് അഴിമതിക്കേസില്‍ ഹൈകോടതി ജാമ്യം അനുവദിച്ചത്. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ഇമ്രാനെ കോടതിയിലെത്തിച്ചത്.

ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഹാജരായപ്പോഴാണ്, സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന നാഷനല്‍ അകൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) ഇമ്രാനെ ഇസ്ലാമാബാദ് ഹൈകോടതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടി ഹൈകോടതി ശരിവച്ചിരുന്നു.

എന്നാല്‍ കോടതിമുറിയില്‍ കടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയില്‍ രോഷം പ്രകടിപ്പിച്ച സുപ്രീം കോടതി, രെജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതിയില്‍നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നും, ഉടന്‍ മോചിപ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇമ്രാനെ വെള്ളിയാഴ്ച ഹൈകോടതിയില്‍ ഹാജരാക്കുകയായിരുന്നു. സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് വ്യാഴാഴ്ച അറസ്റ്റിനെ എതിര്‍ത്തത്.

സുരക്ഷാ കാരണങ്ങളാല്‍ വെള്ളിയാഴ്ച വാദം കേള്‍ക്കല്‍ രണ്ട് മണിക്കൂറോളം വൈകി. ക്രികറ്റ് താരത്തില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ആളാണ് ഇമ്രാന്‍ ഖാന്‍. സുരക്ഷിത വാഹനവ്യൂഹത്തില്‍ ഡസന്‍ കണക്കിന് പൊലീസുകാരുടേയും അര്‍ധസൈനികരുടേയും അകമ്പടിയിലാണ് ഇമ്രാന്‍ ഖാന്‍ ഹൈകോടതി കെട്ടിടത്തിലേക്ക് കടന്നത്.

അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത ഇമ്രാനെ ജയിലില്‍വച്ച് വധിക്കാന്‍ ശ്രമമുണ്ടായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

Imran Khan | ഇമ്രാന്‍ ഖാന് രണ്ട് ആഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈകോടതി

അഭിഭാഷകന്റെ വാക്കുകള്‍ ഇങ്ങനെ:


അദ്ദേഹത്തെ ഭയങ്കരമായി പീഡിപ്പിച്ചു. അറസ്റ്റിലായതിനുശേഷം ഏറെനേരം കഴിക്കാന്‍ ഒന്നും കൊടുത്തില്ല. ഭക്ഷണത്തില്‍ ഇന്‍സുലിന്‍ കലര്‍ത്തി നല്‍കി അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഉറങ്ങാന്‍ സമ്മതിച്ചില്ല. സാവധാനം ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി. ശുചിമുറിയും കിടക്കയും ഇല്ലാത്ത, വൃത്തിഹീനമായ മുറിയിലാണ് താമസിപ്പിച്ചത്. അദ്ദേഹത്തിനു നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ട്- എന്നും ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയശേഷം അഭിഭാഷകര്‍ പറഞ്ഞു.

Keywords:  Imran Khan Gets Bail, Day After Pak Supreme Court Called Arrest 'Illegal', Islamabad, Arrest, Bail, Imran Khan, Supreme Court, Criticism, Security, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia