Imran Khan | സ്ത്രീയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ചോര്‍ന്നതിന് പിന്നാലെ വിവാദത്തില്‍ കുടുങ്ങി പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയുള്ള സംഭവം പാര്‍ടിക്ക് തിരിച്ചടി

 


ഇസ്ലാമാബാദ്: (www.kvartha.com) സ്ത്രീയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ചോര്‍ന്നതിനു പിന്നാലെ വിവാദത്തിലായിരിക്കയാണ് പാക് മുന്‍ പ്രധാനമന്ത്രിയും ക്രികറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍. പാക് മാധ്യമപ്രവര്‍ത്തകനായ സയ്യിദ് അലി ഹൈദര്‍ ആണ് ഓഡിയോ ക്ലിപ് യുട്യൂബില്‍ പങ്കുവച്ചത്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയുള്ള സംഭവം രാജ്യത്തു വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

Imran Khan | സ്ത്രീയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ചോര്‍ന്നതിന് പിന്നാലെ വിവാദത്തില്‍ കുടുങ്ങി പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയുള്ള സംഭവം പാര്‍ടിക്ക് തിരിച്ചടി

പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഓഡിയോ പുറത്തുവന്നതെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ ഇമ്രാന്‍ ഖാന്റേതായി പുറത്തുവന്നവയില്‍ ഏറ്റവും ഒടുവിലത്തേതാണ് വൈറലായ ഈ ഓഡിയോ ക്ലിപുകള്‍.

ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സംഭാഷണമാണ് ക്ലിപിലുള്ളത്. നേരില്‍ കാണുന്നതിന് സ്ത്രീയെ പുരുഷന്‍ നിര്‍ബന്ധിക്കുകയും എന്നാല്‍ അവര്‍ വിസമ്മതിക്കുകയും ചെയ്യുന്നു. അടുത്ത ദിവസം കാണുന്നതിനെക്കുറിച്ച് ചര്‍ച ചെയ്യുമ്പോള്‍, 'എന്റെ കുടുംബവും കുട്ടികളും വരുന്നതിനാല്‍ സാധിക്കുമോയെന്ന് നോക്കാം. അവര്‍ വരുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കാം' എന്ന് പുരുഷശബ്ദം പറയുന്നു. ലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുന്നതും ഓഡിയോ ക്ലിപില്‍ കേള്‍ക്കാം.

എന്നാല്‍ ഓഡിയോ ക്ലിപുകള്‍ വ്യാജമാണെന്നാണ് ഇമ്രാന്‍ ഖാന്റെ പാര്‍ടിയായ പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) വൃത്തങ്ങള്‍ പറയുന്നത്. ഇമ്രാന്‍ ഖാനെ ലക്ഷ്യമിട്ട് സര്‍കാര്‍ വ്യാജ വീഡിയോകളും ഓഡിയോകളും ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. 'വ്യാജ ഓഡിയോകളും വീഡിയോകളും സൃഷ്ടിക്കുന്നതല്ലാതെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ എതിരാളികള്‍ക്ക് അറിയില്ല' എന്നാണ് പിടിഐ നേതാവ് അര്‍സ്ലാന്‍ ഖാലിദ് സംഭവത്തോട് പ്രതികരിച്ചത്.

ക്ലിപുകളിലെ ശബ്ദം ഇമ്രാന്‍ ഖാന്റേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും സൈബറിടങ്ങളില്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ലൈംഗിക കോളുകള്‍ ചോര്‍ന്നതോടെ ഇമ്രാന്‍ ഖാന്‍, ഇമ്രാന്‍ ഹാഷ്മിയായി മാറിയെന്ന് മാധ്യമപ്രവര്‍ത്തകയും സൗത് ഏഷ്യ ലേഖികയുമായ നൈല ഇനായത് ട്വീറ്റ് ചെയ്തു.

Keywords: Imran Khan In Row, Party Says Viral Audio Clips 'Fake', Islamabad, News, Politics, Controversy, World, Imran Khan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia