Nurses Strike | വേതന വര്‍ധന ആവശ്യപ്പെട്ട് ബ്രിടനില്‍ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

 



ലന്‍ഡന്‍: (www.kvartha.com) ബ്രിടനില്‍ സര്‍കാര്‍ സര്‍വീസിലുള്ള നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ഡിസംബര്‍ 15 നും 20 നും വേതന വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കും. സര്‍കാരുമായി പലവട്ടം ചര്‍ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്. ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമായാണ് നഴ്‌സുമാരുടെ സംഘടന പണിമുടക്കിലേക്ക് നീങ്ങുന്നത്. 

സ്‌കോട്‌ലന്‍ഡ് ഒഴികെയുള്ള ഇന്‍ഗ്ലന്‍ഡ്, വെയില്‍സ്, നോര്‍തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ യുകെയിലുടനീളമുള്ള നഴ്സിംഗ് ജീവനക്കാര്‍ പണിമുടക്കുമെന്ന് റോയല്‍ കോളജ് ഓഫ് നഴ്സിംഗ് (ആര്‍സിഎന്‍) യൂനിയന്‍ പ്രഖ്യാപിച്ചു.

ബ്രിടനിലെ ഏറ്റവും പുതിയ വ്യാവസായിക നടപടിയായിരിക്കും ഇത്. റെകോര്‍ഡ്-ഉയര്‍ന്ന പണപ്പെരുപ്പവും ജീവിത പ്രതിസന്ധികളും, കുതിച്ചുയരുന്ന വിലയ്ക്കൊപ്പം അതിജീവിക്കാന്‍ ശമ്പള വര്‍ധനവ് അനിവാര്യമാണെന്ന് തൊഴിലാളി യൂനിയനുകള്‍ പറയുന്നു.

Nurses Strike | വേതന വര്‍ധന ആവശ്യപ്പെട്ട് ബ്രിടനില്‍ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്


എന്നാല്‍ കടുത്ത സാമ്പത്തികപ്രതിസന്ധിക്ക് നടുവില്‍ നഴ്‌സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണ് ആരോഗ്യമന്ത്രി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കിയത്. ജീവിതച്ചെലവുകള്‍ നിയന്ത്രണാതീതമായി ഉയര്‍ത്തി നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പമാണ് (11.1%) ബ്രിടന്‍ നേരിടുന്നത്. ഇതിനിടെ നഴ്‌സുമാരുടെ സമരം കൂടിയാകുമ്പോള്‍ പ്രധാനമന്ത്രി ഋഷി സുനകിനു വെല്ലുവിളിയേറും.

അതേസമയം അഭിഭാഷകര്‍ മുതല്‍ എയര്‍പോര്‍ട് ഗ്രൗന്‍ഡ് സ്റ്റാഫ് വരെയുള്ള നിരവധി യുകെയിലെ പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ ഈ വര്‍ഷം രാജ്യവ്യാപകമായി പണിമുടക്കില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. തപാല്‍ ജീവനക്കാര്‍ ക്രിസ്മസിന് മുമ്പ് സമരത്തിലേര്‍പെടും.

Keywords:  News,World,international,Nurses,Nurses Strike,Nurse,Top-Headlines,Trending,Salary,Britain,London,Strike, In Britain, nurses prepare for unprecedented strike over pay
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia