Bear Drinks Soda' | ഗ്ലാസ് തകര്‍ത്ത് വാഹനത്തിനുള്ളില്‍ കയറിയ കരടി കുടിച്ചുതീര്‍ത്തത് അറുപതിലധികം സോഡ കാനുകള്‍'
Apr 21, 2023, 18:06 IST
കാനഡ: (www.kvartha.com) ഗ്ലാസ് തകര്‍ത്ത് വാഹനത്തിനുള്ളില്‍ കയറിയ കരടി കുടിച്ചുതീര്‍ത്തത് അറുപതിലധികം സോഡ കാനുകള്‍. കാനഡയിലാണ് വിചിത്ര സംഭവം നടന്നത്. ഷാരോണ്‍ റോസല്‍ എന്ന യുവതിയാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.
പുലര്‍ചെ മൂന്നുമണിക്ക് വളര്‍ത്തുനായയുടെ കുര കേട്ട് എഴുന്നേല്‍ക്കുമ്പോഴാണ് സംഭവം കാണുന്നതെന്ന് ഷാരോണ്‍ പറയുന്നു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് കരടി ഉള്ളില്‍ കടന്നതും അതിനകത്ത് സൂക്ഷിച്ചിരുന്ന സോഡാ കാന്‍ കുടിച്ചുതീര്ത്തതുമാണ് പിന്നീട് കണ്ടത്. 72 സോഡാ കാന്‍ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും അതില്‍ 69 എണ്ണവും കരടി കുടിച്ചുതീര്ത്തുവെന്നും യുവതി പറഞ്ഞു.
ബാല്കണിയില് നിന്ന് തണുത്ത വെള്ളം സ്പ്രേ ചെയ്ത് കരടിയെ ഓടിക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒച്ചവച്ച് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കരടി പിന്മാറാന് കൂട്ടാക്കിയില്ലെന്നും ഷാരോണ്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
കരടി വാഹനത്തിനടുത്ത് നിന്ന് കാനുകള്‍ എടുക്കുന്നതിന്റെയും പിറ്റേന്ന് പുലര്‍ചെ അത് പൊട്ടിക്കുന്നതും ശൂന്യമായ കാനുകള്‍ കാറിനടുത്ത് ചിതറിക്കിടക്കുന്നതിന്റെയും ചിത്രമാണ് ഷാരോണ്‍ റോസല്‍ പങ്കുവച്ചത്.

Keywords: In Canada, A Bear Breaks Into A Car And Guzzles 69 Cans Of Soda, Canada, News, Social Media, Sharon Rosel, Soda, Balcony, Picture, Spray, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.