Church | വീടും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് അഭയം നല്‍കി ഗസ്സയുടെ ഹൃദയഭാഗത്തെ പുരാതന ചര്‍ച്ച്
Oct 17, 2023, 20:25 IST
ഗസ്സ: (KVARTHA) ഇസ്രാഈലിന്റെ ശക്തമായ ആക്രമണത്തില്‍ വീടുകളും കെട്ടിടങ്ങളും നിലം പൊത്തുകയും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത് ദുരന്ത ഭൂമിയായി മാറിയ ഗസ്സയില്‍ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ക്ക് അഭയമായി ഗസ്സയിലെ ചര്‍ച്ച്. ഗസ്സ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചാണ് ഇസ്രാഈല്‍ ആക്രമണത്തിന്റെ തുടക്കം മുതല്‍ മതഭേദമന്യേ എല്ലാവര്‍ക്കുമായി
വാതിലുകള്‍ തുറന്നിട്ടത്.
വീടും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട ഫലസ്തീനികളെ ഹൃദ്യമായി ഇവിടെ സ്വാഗതം ചെയ്യുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍, ഇസ്രാഈലി സേന 1,600 വര്‍ഷം പഴക്കമുള്ള ഈ പള്ളിയെ ലക്ഷ്യം വച്ചതായി കിംവദന്തി പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണെന്ന് പിന്നീട് ചര്‍ച്ച് അധികൃതര്‍ വിശദീകരിച്ചിരുന്നു.
വീടും വാസസ്ഥലവും പൂര്‍ണമായും തകര്‍ന്നതിനാല്‍ ചര്‍ച്ച്, പള്ളി ഹാള്‍, ചര്‍ച്ചിന്റെ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ അഭയം തേടിയത്. ഗസ്സയില്‍ വൈദ്യുതി ലഭ്യത നഷ്ടപ്പെട്ടതിനാല്‍, വെളിച്ചത്തിനും ചൂട് പകരുന്നതിനും ഏക ഉറവിടം മെഴുകുതിരികള്‍ മാത്രമാണ്. എ ഡി 395 മുതല്‍ 420 വരെ ഗസ്സയിലെ ബിഷപ്പായി സേവനമനുഷ്ഠിച്ച സെന്റ് പോര്‍ഫിറിയോസിന്റെ പേരിലാണ് ഈ പള്ളി അറിയപ്പെടുന്നത്.
എന്നിരുന്നാലും, ഇസ്രാഈലിന്റെ നിരന്തരമായ വ്യോമാക്രമണങ്ങളില്‍ നിന്ന് അഭയം തേടുന്ന ഫലസ്തീനികളെ സ്വാഗതം ചെയ്ത ഒരേയൊരു പള്ളി സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചല്ല, റോമന്‍ കാത്തലിക് ഹോളി ഫാമിലി ചര്‍ച്ചും പ്രൊട്ടസ്റ്റന്റ് ഗാസ ബാപ്റ്റിസ്റ്റ് ചര്‍ച്ചും പലായനം ചെയ്ത ഗസ്സക്കാരെ സ്വീകരിച്ചിട്ടുണ്ട്.

كنيسة غزة مفتوحة على مصراعيها منذ اليوم الاول للعدوان من اجل ايواء اهلنا المتضررين هناك
— ּاڸــ؏ــﯧْــاڜ 𓂆🇵🇸 (@FXe101) October 14, 2023
لقد فُتحت ابواب كنيسة القديس بورفيرويوس الارثوذكسية التاريخية في غزة على مصراعيها منذ اليوم الاول للعدوان من اجل ايواء المتضررين والمشردين والمنكوبين الذين دمرت منازلهم .
الجميع حال واحد🇵🇸 pic.twitter.com/9VB0jYtLHp
എന്നിരുന്നാലും, ഇസ്രാഈലിന്റെ നിരന്തരമായ വ്യോമാക്രമണങ്ങളില്‍ നിന്ന് അഭയം തേടുന്ന ഫലസ്തീനികളെ സ്വാഗതം ചെയ്ത ഒരേയൊരു പള്ളി സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചല്ല, റോമന്‍ കാത്തലിക് ഹോളി ഫാമിലി ചര്‍ച്ചും പ്രൊട്ടസ്റ്റന്റ് ഗാസ ബാപ്റ്റിസ്റ്റ് ചര്‍ച്ചും പലായനം ചെയ്ത ഗസ്സക്കാരെ സ്വീകരിച്ചിട്ടുണ്ട്.
Keywords: Israel, Hamas, Palestine, Gaza, Rafah Cross, World News, Israel Palestine War, Israel Hamas War, St. Porphyrius Church, In the heart of Gaza, St. Porphyrius Church welcomes displaced.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.