Sri Lanka crisis | തകരുന്ന ശ്രീലങ്കയില്‍ നിന്ന് വരുന്നത് ദയനീയ കാഴ്ചകള്‍; ഭക്ഷണം, മരുന്നുകള്‍ എന്നിവയ്ക്കായി സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് മാറുന്നു; താല്‍ക്കാലിക വേശ്യാലയങ്ങള്‍ വളരുന്നു

 


കൊളംബോ: (www.kvartha.com) ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിതി അനുദിനം മോശമാവുകയാണ്. ആളുകള്‍ വീട്ടാവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്നു. ഭക്ഷണവും മരുന്നും പോലും കിട്ടാക്കനിയായി. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളില്‍ വേശ്യാവൃത്തി ഇവിടെ അതിവേഗം വര്‍ധിച്ചു. വയറു നിറയ്ക്കാന്‍ ലൈംഗികത്തൊഴിലാളികളാകാന്‍ ഇവിടെ പല സ്ത്രീകളും നിര്‍ബന്ധിതരാകുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ആയുര്‍വേദിക് സ്പാ സെന്ററിന്റെ മറവിലാണ് ഇവിടെ ലൈംഗികത്തൊഴിലുകള്‍ നടക്കുന്നതെന്നാണ് പറയുന്നത്. ഉപഭോക്താക്കള്‍ക്കായി കര്‍ടനുകളും കിടക്കകളും സ്ഥാപിച്ച് ഈ സ്പാ കേന്ദ്രങ്ങള്‍ താല്‍ക്കാലിക വേശ്യാലയങ്ങളാക്കി മാറ്റുകയാണെന്നും ലൈംഗിക വ്യവസായവുമായി ബന്ധപ്പെട്ട മിക്ക സ്ത്രീകളും ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ നിന്നാണ് വരുന്നതെന്നും റിപോര്‍ടുകള്‍ പറയുന്നു.
                         
Sri Lanka crisis | തകരുന്ന ശ്രീലങ്കയില്‍ നിന്ന് വരുന്നത് ദയനീയ കാഴ്ചകള്‍; ഭക്ഷണം, മരുന്നുകള്‍ എന്നിവയ്ക്കായി സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് മാറുന്നു; താല്‍ക്കാലിക വേശ്യാലയങ്ങള്‍ വളരുന്നു

ടെക്സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് ബദല്‍ തൊഴിലായി വേശ്യാവൃത്തിയിലേക്ക് തിരിയുകയാണ്. ജനുവരി വരെ ജോലിയുണ്ടായിരുന്നുവെങ്കിലും പിന്നീട് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച കാരണം വേശ്യാവൃത്തിയിലേക്ക് വരേണ്ടിവന്നു. ഇതുമൂലം ടെക്‌സ്‌റ്റൈല്‍ മേഖല മോശമാവുകയാണ്. 'രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കാരണം ഞങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഞങ്ങള്‍ മനസിലാക്കി, ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല പരിഹാരം ലൈംഗിക ജോലിയാണ്. പഴയ ജോലിയില്‍ ഞങ്ങളുടെ പ്രതിമാസ ശമ്പളം ഏകദേശം 28,000 രൂപയാണ്, പരമാവധി സമ്പാദിക്കാന്‍ കഴിയുന്ന തുക 35,000യാണ്. എന്നാല്‍ സെക്സ് ജോലിയില്‍ ഏര്‍പെടുന്നതിലൂടെ പ്രതിദിനം 15000 രൂപയിലധികം സമ്പാദിക്കാന്‍ കഴിയുന്നു. എല്ലാവരും എന്നോട് യോജിക്കില്ല, പക്ഷേ ഇതാണ് സത്യം', ഒരു ലൈംഗികത്തൊഴിലാളിയെ ഉദ്ധരിച്ച് ശ്രീലങ്കന്‍ ദിനപത്രമായ ദി മോര്‍ണിംഗ് റിപോര്‍ട് ചെയ്തു.

ഈ വര്‍ഷം ജനുവരി മുതല്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ലൈംഗികവൃത്തിയില്‍ ചേരുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവ് ഉണ്ടായതായി യുകെയിലെ ടെലിഗ്രാഫ് നേരത്തെ റിപോര്‍ട് ചെയ്തിരുന്നു. ലൈംഗികത്തൊഴിലാളികള്‍ക്കായുള്ള ശ്രീലങ്കയിലെ പ്രമുഖ അഭിഭാഷക ഗ്രൂപായ സ്റ്റാന്‍ഡ് അപ് മൂവ്മെന്റ് ലങ്കയും (SUML) ഈ കണക്കുകള്‍ സാധൂകരിക്കുന്നു. 'വളരെ വേഗത്തില്‍ പണം വാഗ്ദാനം ചെയ്യുന്ന ശ്രീലങ്കയില്‍ അവശേഷിക്കുന്ന ചുരുക്കം ചില തൊഴിലുകളില്‍ ഒന്നാണ് ലൈംഗിക ജോലിയെന്ന് എസ്യുഎംഎല്‍ എക്‌സിക്യൂടീവ് ഡയറക്ടര്‍ ആശില ദണ്ഡേനിയ പറഞ്ഞു.

ടെക്സ്റ്റൈല്‍ വ്യവസായത്തിലെ വേതനത്തെ സാരമായി ബാധിച്ചിരിക്കുന്ന ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ലൈംഗിക വ്യാപാരത്തിലേക്കുള്ള മാറ്റത്തിന്റെ പ്രധാന കാരണം. ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ രൂക്ഷമായ ക്ഷാമവും ഈ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്നു. അവശ്യസാധനങ്ങളുടെ രൂക്ഷമായ ദൗര്‍ലഭ്യം കാരണം, ഭക്ഷണത്തിനും മരുന്നുകള്‍ക്കുമായി സ്ത്രീകള്‍ പ്രാദേശിക കടയുടമകളുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിതരാകുന്നതായും റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു. ജോലിയില്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍, വിദ്യാഭ്യാസ വിദഗ്ധര്‍ മുതല്‍ മാഫിയ അംഗങ്ങള്‍ വരെയുള്ള ഇടപാടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാന്‍ നിര്‍ബന്ധിതരാകുന്നതായാണ് വിവരം.

Keywords:  Latest-News, World, Top-Headlines, International, Sri Lanka, Economic Crisis, Crisis, Violence, Issue, Job, Women, Health, Sri Lanka Crisis, In Nearly Collapsing Lanka, Makeshift Brothels Bloom as Women Shift to Prostitution for Food, Medicines.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia