Twins Village | എല്ലാം ഐഡന്റിറ്റികല്‍ ട്വിന്‍സ്; ഒരു ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും പിറക്കുന്നത് ഇരട്ടകള്‍! സന്തോഷം പങ്കുവയ്ക്കാന്‍ വര്‍ഷം തോറും അണിഞ്ഞൊരുങ്ങി ആഘോഷവും, കൂടുതല്‍ അറിയാം
Oct 15, 2022, 18:26 IST
അബുജ: (www.kvartha.com) ഒരു ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും ഇരട്ടകള്‍ പിറക്കുന്നത് കൗതുകമുണര്‍ത്തുകയാണ്. നൈജീരിയയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഇഗ്ബോ-ഓറയില്‍ ആണ് ഇത്തരത്തില്‍ അസാധാരണമാംവിധം ഇരട്ടകള്‍ പിറക്കുന്നത്. മറ്റൊരു കൗതുകകരമായ കാര്യം ഇവിടെ പിറക്കുന്ന ഇരട്ടക്കുട്ടികളില്‍ അധികവും ഐഡന്റിറ്റികല്‍ ട്വിന്‍സ് അഥവാ സമാന രീതിയിലുള്ള ഇരട്ടകള്‍ ആണ് എന്നതാണ്.
എന്തുകൊണ്ടാണ് തങ്ങളുടെ ഗ്രാമത്തില്‍ ഇത്തരത്തില്‍ ഇരട്ട കുട്ടികള്‍ പിറക്കുന്നതെന്ന് ഇവര്‍ക്ക് അറിയില്ലെങ്കിലും തങ്ങള്‍ക്ക് കിട്ടിയ ഈ ഭാഗ്യത്തെ സന്തോഷം ആയാണ് അവര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ 12 വര്‍ഷമായി അവര്‍ ഇതൊരു ആഘോഷമായി മാറ്റുന്നതിന് ഗ്രാമത്തില്‍ ഇരട്ടകള്‍ക്കായി ഒരു വാര്‍ഷിക ഉത്സവം തന്നെ സംഘടിപ്പിച്ചു വരികയാണ്.
ആ ആഘോഷത്തില്‍ ഗ്രാമത്തില്‍ പിറന്ന മുഴുവന്‍ ഇരട്ടകളും അണിഞ്ഞൊരുങ്ങി പങ്കെടുക്കും. ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഗ്രാമത്തില്‍ പിറന്ന എല്ലാ ഇരട്ടകളും എത്തും. ആഘോഷത്തിന്റെ ഭാഗമാകാന്‍ മറ്റു നാടുകളില്‍ നിന്നുപോലും ഇരട്ടകള്‍ ഇവിടെ എത്താറുണ്ട്. ഒക്ടോബര്‍ മാസം ആദ്യവാരത്തിലാണ് ഈ വര്‍ഷത്തെ വാര്‍ഷിക ഉത്സവം നടന്നത്. ഈ മാസം ആദ്യം നടന്ന ഈ വര്‍ഷത്തെ ആഘോഷത്തില്‍ ആയിരം ജോഡി ഇരട്ടകളാണ് പങ്കെടുത്തത്.
ഇവിടെയുള്ള മിക്കവാറും എല്ലാ കുടുംബങ്ങളിലും ഇരട്ടകളോ അല്ലെങ്കില്‍ രണ്ടിലധികം കുട്ടികളോ ജനിക്കാറുണ്ട്. ഒരു ജോഡി ഇരട്ടക്കുട്ടികളെങ്കിലും ഇല്ലാത്ത ഒരു വീടുപോലും ഈ ഗ്രാമത്തില്‍ ഇല്ല എന്നാണ് തദ്ദേശ ഭരണ വകുപ്പ് അധ്യക്ഷന്‍ ജിമോ ടിറ്റിലോയ് തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലാഗോസില്‍ നിന്ന് 135 കിലോമീറ്റര്‍ (83 മൈല്‍) തെക്ക് 200,000 പേരെങ്കിലും താമസിക്കുന്ന ഇഗ്ബോ-ഓറയില്‍ ഇരട്ടകളുടെ ഉയര്‍ന്ന നിരക്കിന് ശാസ്ത്രീയ വിശദീകരണമൊന്നുമില്ല. എന്നാല്‍ ഇഗ്ബോ-ഓറയിലെ പലരും വിശ്വസിക്കുന്നത് സ്ത്രീകളുടെ ഭക്ഷണക്രമത്തില്‍ ഇത് കണ്ടെത്താനാകുമെന്നാണ്.
തലസ്ഥാനമായ അബുജയിലെ ഗൈനകോളജിസ്റ്റായ ജോണ്‍ ഒഫെംമും ഇതുതന്നെയാണ് പറയുന്നത്, 'അവര്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ ഹോര്‍മോണുകളുടെ അളവ് കൂടുതലായതിനാല്‍ ഒന്നിലധികം അണ്ഡോത്പാദനം നടക്കുന്നുവെന്നാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.