അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്‍ഡ്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ പ്രത്യേക വിമാനം; മസാര്‍-ഇ-ശെരീഫില്‍ നിന്ന് ആദ്യവിമാനം ഉടനെത്തും

 


കാബുള്‍: (www.kvartha.com 10.08.2021) യുദ്ധം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബല്‍ഖ് പ്രവിശ്യയിലെ മസാര്‍-ഇ-ശെരീഫിന് ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നും പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്‍ഡ്യ പ്രത്യേക വിമാനം ഏര്‍പെടുത്തി. ചൊവ്വാഴ്ച വൈകിട്ടോടെ വിമാനം മസാര്‍-ഇ-ശെരീഫില്‍ നിന്നും ന്യൂഡെല്‍ഹിയിലേയ്ക്ക് പുറപ്പെടുമെന്ന് ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്‍ഡ്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ പ്രത്യേക വിമാനം; മസാര്‍-ഇ-ശെരീഫില്‍ നിന്ന് ആദ്യവിമാനം ഉടനെത്തും

മസാര്‍-ഇ-ശെരീഫില്‍ നിന്ന് ന്യൂഡെല്‍ഹിയിലേക്ക് ഒരു പ്രത്യേക വിമാനം പുറപ്പെടുന്നുണ്ട്. മസാര്‍-ഇ-ശെരീഫിലും പരിസരത്തുമുള്ള ഇന്‍ഡ്യന്‍ പൗരന്മാര്‍ ചൊവ്വാഴ്ച വൈകുന്നേരം വൈകി പുറപ്പെടുന്ന പ്രത്യേക വിമാനത്തില്‍ എത്തണമെന്ന് അഭ്യര്‍ഥിക്കുന്നു- എന്നാണ് മസാര്‍-ഇ-ശെരീഫിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞത്.

പ്രത്യേക വിമാനത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇന്‍ഡ്യന്‍ പൗരന്മാര്‍ അവരുടെ പേര്, പാസ്‌പോര്‍ട് നമ്പര്‍, പാസ്‌പോര്‍ട് കാലാവധി എന്നിവ ഇനി പറയുന്ന നമ്പറുകളിലേയ്ക്ക് ഉടന്‍ വാട്‌സ് ആപ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 0785891303, 0785891301, എന്നീ നമ്പറുകളാണ് അറിയിപ്പിനൊപ്പം നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം അഫ്ഗാന്‍ സേനയില്‍ നിന്നും യാതൊരു പ്രതിരോധവുമില്ലാതെ വടക്ക് മറ്റൊരു പ്രവിശ്യ തലസ്ഥാനമായ അയ്ബക് നഗരം താലിബാന്‍ പിടിച്ചെടുത്തിരുന്നു. കൂടാതെ പ്രവിശ്യ തലസ്ഥാന നഗരങ്ങളില്‍ താലിബാന്‍ ഏറ്റുമുട്ടല്‍ ശക്തമാക്കിയിട്ടുണ്ട്. ബാല്‍ഖിന്റെ തലസ്ഥാനമായ മസാര്‍-ഇ-ശെരീഫ്, ബഗ് ലന്‍ (പുല്‍-ഇ-ഖുംരി) ബദാക്ഷന്‍ (ഫൈസാബാദ്), ഫറാ (ഫറാ) എന്നിവിടങ്ങളിലാണ് കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നത്.

Keywords:  India arranges special flight to evacuate citizens around Mazar-e-Sharif, Kabul, Afghanistan, Flight, New Delhi, News, Politics, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia