യുക്രൈന്‍ അധിനിവേശം: യുഎന്‍ സുരക്ഷാ കൗൻസിലില്‍ ജൈവായുധ നിരോധനത്തെ പിന്തുണച്ച് ഇന്‍ഡ്യ; അമേരികയ്‌ക്കെതിരെ ആരോപണങ്ങളുമായി റഷ്യ

 


ന്യൂയോര്‍ക്: (www.kvartha.com 19.03.2022) യുഎന്‍ സെക്യൂരിറ്റി കൗൻസിലില്‍ (യുഎന്‍എസ്സി) ജൈവായുധ നിരോധനത്തെ ഇന്‍ഡ്യ പിന്തുണച്ചു. ഇത് നടപ്പിലാക്കുമെന്ന് വാക്കിലും പ്രവര്‍ത്തിയിലും ഉറപ്പാക്കണമെന്നും ഇന്‍ഡ്യ വ്യക്തമാക്കി. യുക്രൈനുമായി ബന്ധപ്പെട്ട ജൈവായുധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യുഎന്‍ നിരായുധീകരണ കാര്യ അൻഡര്‍ സെക്രടറി ജനറല്‍ ഇസുമി നകാമിറ്റ്‌സു നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്‍ഡ്യ പ്രാധാന്യം നല്‍കി. ആഗോള തലത്തിലും അല്ലാത്തതുമായ ജൈവായുധ നിരായുധീകരണ കണ്‍വെന്‍ഷന് (ബിടിഡബ്ല്യുസി) ഇന്‍ഡ്യ വലിയ പ്രാധാന്യം നല്‍കുന്നു. നിരായുധീകരണ കണ്‍വെന്‍ഷന്‍, കൂട്ട നശീകരണ ശേഷയുള്ള ആയുധങ്ങളെയെല്ലാം നിരോധിക്കുന്നെന്നും ഇന്‍ഡ്യന്‍ പ്രതിനിധി വ്യക്തമാക്കി.

                              യുക്രൈന്‍ അധിനിവേശം: യുഎന്‍ സുരക്ഷാ കൗൻസിലില്‍ ജൈവായുധ നിരോധനത്തെ പിന്തുണച്ച് ഇന്‍ഡ്യ; അമേരികയ്‌ക്കെതിരെ ആരോപണങ്ങളുമായി റഷ്യ

'ജൈവായുധ നിരോധനം ഫലപ്രദമായി നടപ്പാക്കുമെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ബിടിഡബ്ല്യുസിയുടെ കീഴിലുള്ള ഏത് കാര്യവും കണ്‍വെന്‍ഷനിലൂടെയും ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള കൂടിയാലോചനകളിലൂടെയും സഹകരണത്തിലൂടെയും, വ്യവസ്ഥകള്‍ക്കനുസൃതമായി പരിഹരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'- യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഇന്‍ഡ്യയുടെ സ്ഥിരം ഉപ പ്രതിനിധി ആര്‍ രവീന്ദ്ര പറഞ്ഞു.

റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ചകളെ സ്വാഗതം ചെയ്യുന്നെന്നും ഇന്‍ഡ്യ വ്യക്തമാക്കി. യുദ്ധം ഉടനടി അവസാനിപ്പിക്കുകയും ചര്‍ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും മുന്നോട്ടു പോവുക എന്നതാണ് മുന്നിലുള്ള ഏക പോംവഴിയെന്ന് വിശ്വസിക്കുന്നതായും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഇന്‍ഡ്യയുടെ സ്ഥിരം ടി എസ് തിരുമൂര്‍ത്തി വ്യക്തമാക്കി.

അതേസമയം പ്രത്യേക സൈനിക നടപടി യുക്രൈന്റെ സൈനിക സൗകര്യങ്ങള്‍ ലക്ഷ്യം വച്ചുള്ളതാണെന്നും സാധാരണ ജനങ്ങള്‍ അപകടത്തിലല്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈന്‍ പിടിച്ചെടുക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ച് പറഞ്ഞു.


യുക്രൈന്‍ പ്രദേശത്ത് 30-ലധികം ബയോളജികല്‍ ലബോറടറികളുടെ ശൃംഖലയാണ് അമേരികന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ നിര്‍മിച്ചതെന്ന് റഷ്യന്‍ സായുധ സേനയുടെ റേഡിയേഷന്‍, കെമികല്‍, ബയോളജികല്‍ ഡിഫന്‍സ് മേധാവി ഇഗോര്‍ കിറിലോവ് പറഞ്ഞു. ലബോറടറികളില്‍ നിന്ന് ലഭിച്ച രേഖകള്‍ വിശകലനം ചെയ്തതിന് ശേഷം ഈമാസം ആദ്യമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുതിയ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയത്.

റഷ്യയുടെ പ്രത്യേക സൈനിക നടപടി ആരംഭിച്ചതിന് ശേഷം യുക്രൈയിനില്‍ നിന്ന് ഗവേഷണത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും അമേരിക നീക്കം ചെയ്തതായി കിറിലോവ് പറയുന്നു. ബയോളജികല്‍ ആന്‍ഡ് ടോക്‌സിന്‍ വെപൻസ് കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ഒരു കണ്‍സള്‍ടേഷന്‍ സംവിധാനം തങ്ങള്‍ ആരംഭിച്ചേക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

എന്നാൽ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ യുക്രൈനെ ജൈവ ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നില്ലെന്ന് അമേരികന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കി. യുക്രൈന്‍ ജൈവ ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി സൂചനകളില്ലെന്നും ഒരു യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords:  News, World, India, New York, America, Top-Headlines, Ukraine, Russia, War, Country, UN, Military, India Backs Ban Of Biological Weapons, UN Security Council, Weapon, India Backs Ban Of Biological Weapons At UN Security Council.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia