വാഷിങ്ടണ്‍: (www.kvartha.com 11.08.2015) ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) ആയി ഇന്ത്യാക്കാരനായ സുന്ദര്‍ പിച്ചായ്(46)യെ നിയമിച്ചു. ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന് സേവന ദാതാക്കളായ ഗൂഗിളിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ് സുന്ദര്‍.
ഇതുവരെ 'ക്രോം ആന്‍ഡ് ആപ്സ്' പദ്ധതികളുടെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്നു സുന്ദര്‍ പിച്ചായ്. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനുമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഗൂഗിളിനെ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്നു പേരിട്ടിരിക്കുന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിള്‍.
ചെന്നൈ സ്വദേശിയായ സുന്ദര്‍ പിച്ചായി ഖൊരഗ്പൂര്‍ ഐ.ഐ.ടിയില്‍ നിന്നും എഞ്ചിനീയറിംഗ്
ബിരുദം എടുത്തശേഷം സ്റ്റാന്‍ഡ്ഫോര്‍ഡില്‍ നിന്ന് എം.എസും പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എയും നേടി. 2004 ല്‍ ഗൂഗിളില്‍ ചേര്‍ന്ന സുന്ദര്‍ ഗൂഗിള്‍ ക്രോം, ഗൂഗിള്‍ ക്രോം ഒഎസ് എന്നിവയില്‍ മാത്രമല്ല, ഗൂഗിള്‍ ഡ്രൈവിന് പിന്നിലും പ്രയത്നിച്ചു.
ജി മെയില്‍, ഗൂഗിള്‍ മാപ്സ് തുടങ്ങി വിവിധ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിലും സുന്ദറിന്റെ പ്രയത്നമുണ്ടായിരുന്നു. സുന്ദര്‍ പിച്ചൈയുടെ ഒരു വര്‍ഷത്തെ സേവനത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ച ആത്മാര്‍ഥതയും കാര്യങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും ആണ് ഇപ്പോള്‍ സിഇഒ പദവി വരെ എത്തിച്ചത്.
സൈബര്‍ ലോകത്തെ വമ്പന്മാരായ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും തലപ്പത്ത് ഇപ്പോഴുള്ളത് ഇന്ത്യക്കാരണ്. സുന്ദര്‍ പിച്ചൈയും സത്യ നാഥെല്ലയും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാഥെല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്തെത്തുന്നത്. ഹൈദരാബാദ് സ്വദേശിയാണ് അദ്ദേഹം.
ഗൂഗിള്‍ സി.ഇ.ഒ ആയിരുന്ന ലാറി പേജാണ് ആല്‍ഫാബെറ്റിന്റെ സി.ഇ.ഒ. സെര്‍ജി ബ്രിന്‍ പ്രസിഡന്റും എറിക് സ്മിത്ത് എക്സിക്യൂട്ടീവ് ചെയര്‍മാനുമാകും. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആല്‍ഫബെറ്റിലും തുടരും. ഇനി മുതല്‍ സെര്‍ച്ച് എഞ്ചിന്, യൂ ട്യൂബ്, ഗൂഗിള്‍ മാപ്പ്, ആപ്സ്, ഗൂഗിള്‍ എക്സ് എന്നിവ പ്രത്യേക വിഭാഗങ്ങളായി പ്രവര്‍ത്തിക്കും. ഇവയെല്ലാം പിച്ചായുടെ കീഴില്‍ തന്നെയാവും. പുതിയ മാറ്റങ്ങള്‍ ലാറി പേജ് ബ്ലോഗിലൂടെ പ്രഖ്യാപിച്ചയുടന്‍ ഗൂഗിളിന്റെ ഓഹരിമൂല്യം കുതിച്ചുയര്‍ന്നു.
Keywords: India-born Sundar Pichai is new CEO of Google, Washington, google, Chennai, Hyderabad, World.

Also Read:
കവി കിഞ്ഞണ്ണ റൈയുടെ സംസ്ക്കാര ചടങ്ങില്‍നിന്നും കേരളത്തിലെ സാംസ്ക്കാരിക നായകര്‍ വിട്ടുനിന്നത് വിവാദമാകുന്നു
Keywords: India-born Sundar Pichai is new CEO of Google, Washington, google, Chennai, Hyderabad, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.