Trade | ഖാലിസ്ഥാന്‍ വാദികളുടെ പേരില്‍ യുകെയുമായുള്ള വ്യാപാര ചര്‍ച്ച ഇന്ത്യ നിര്‍ത്തിയെന്ന് ബ്രിട്ടീഷ് മാധ്യമം
Apr 10, 2023, 13:30 IST
ലണ്ടന്‍: (www.kvartha.com) ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനുമായുള്ള വ്യാപാര ചര്‍ച്ച ഇന്ത്യ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച ഖാലിസ്ഥാന്‍ വാദികളെ യുകെ സര്‍ക്കാര്‍ അപലപിക്കുന്നത് വരെ ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ തുടരില്ലെന്ന് ബ്രിട്ടീഷ് മാധ്യമമായ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചര്‍ച്ച പുനരാരംഭിക്കുന്നതിനായി യുകെ ആഭ്യന്തര മന്ത്രാലയം സിഖ് തീവ്രവാദികളെയും ഖാലിസ്ഥാനി പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരെയും അടിച്ചമര്‍ത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാര്‍ച്ച് 19ന് ഖാലിസ്ഥാന്‍ വാദികള്‍ എംബസിയുടെ ഒന്നാം നിലയില്‍ എത്തി ഇന്ത്യന്‍ ദേശീയ പതാക വലിച്ചെറിയുകയായിരുന്നു. ഖാലിസ്ഥാന്റെ പതാകയാണ് അവര്‍ പകരം വെച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സംഭവത്തെ അപലപിക്കുകയും ലണ്ടനിലെ എംബസിയിലെ സുരക്ഷാ ലംഘനത്തെ പ്രതിഷേധിക്കാന്‍ ന്യൂഡല്‍ഹിയിലെ യുകെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ബ്രിട്ടീഷ് മീഡിയ ചാനല്‍ നിര്‍മ്മിച്ച വിവാദ ഡോക്യുമെന്ററിയെത്തുടര്‍ന്ന് ഇന്ത്യന്‍ നികുതി ഉദ്യോഗസ്ഥര്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (BBC) ആസ്ഥാനത്ത് ഐടി റെയ്ഡ് നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായിരുന്നു.
ഇന്ത്യയില്‍ യുകെ സേവനങ്ങള്‍ക്കുള്ള താരിഫ് വെട്ടിക്കുറയ്ക്കാനും അവസരങ്ങള്‍ തുറക്കാനും ആഗ്രഹിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാര്‍ വളരെക്കാലമായി വിലപ്പെട്ട ലക്ഷ്യമാണ്. ഇന്ത്യയില്‍ പഞ്ചാബ് പൊലീസ് സിഖ് വിഘടനവാദി നേതാവ് അമൃതപാല്‍ സിങ്ങിന് വേണ്ടിയുള്ള തിരച്ചിലിലാണ്.
Keywords: News, World, World-News, London, India, Trade, Report, Media, Attack, British, Narendra Modi, Channel, Raid, India halts trade talks with UK over Sikh extremists: Report.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.