ഇന്ത്യയുടെ പെരുമാറ്റം വന്‍ ശക്തിയെ പോലെ; ആണവ രാജ്യമായ പാക്കിസ്ഥാനും അത്ര മോശമല്ല: സര്‍തജ് അസീസ്

 


ഇസ്ലാമാബാദ്: (www.kvartha.com 23.08.2015) ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയതിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇന്ത്യ പ്രാദേശികമായ വന്‍ ശക്തിയെ പോലെയാണ് പെരുമാറുന്നതെന്ന് പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍തജ് അസീസ് കുറ്റപ്പെടുത്തി.

മോഡിയുടെ ഇന്ത്യയുടെ പെരുമാറ്റം വന്‍ ശക്തിയെ പോലെയാണ്. ഞങ്ങളും ഒരു ആണവ രാജ്യമാണ്. സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കുമറിയാം അസീസ് പറഞ്ഞു.

പാക്കിസ്ഥാനില്‍ തീവ്രവാദത്തിന് മതിയായ സഹായങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയാണെന്ന് ഞങ്ങള്‍ക്ക് നേരത്തേ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് അസീസ് പറഞ്ഞു.

പാക്കിസ്ഥാനെതിരെ പ്രചാരണം നടത്തുക എന്നത് ഇന്ത്യക്കാര്‍ക്ക് വളരെ പ്രധാനമാണ്. എന്നാല്‍ ആ പ്രചാരണത്തെ ഖണ്ഡിക്കുന്ന തെളിവുകള്‍ ഞങ്ങള്‍ക്ക് നല്‍കാറുമില്ല അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് കശ്മീര്‍ ഒരു വിഷയമല്ലെങ്കില്‍ എന്തിനാണവിടെ 7 ലക്ഷം സൈനീകരെ വിന്യസിച്ചിരിക്കുന്നതെന്നും അസീസ് ചോദിച്ചു.

ഇന്ത്യയുടെ പെരുമാറ്റം വന്‍ ശക്തിയെ പോലെ; ആണവ രാജ്യമായ പാക്കിസ്ഥാനും അത്ര മോശമല്ല: സര്‍തജ് അസീസ്


SUMMARY: Islamabad: Holding that as a nuclear-armed country, Pakistan knew how to defend itself, Sartaj Aziz, the prime minister’s advisor on foreign affairs and national security, has accused India of acting like a regional superpower, a media report said on Monday.

Keywords: India, Pakistan, NSA, Sartaj Aziz,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia