ന്യൂയോര്‍ക്ക്: ലോകത്ത് ഭീകരാക്രമണങ്ങളുടെ ഏറ്റവും വലിയ ഇരകളില്‍ ഇന്ത്യയും. ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് ലോകത്ത് ഭീകരതയുടെ ഏറ്റവും വലിയ ഇരകളെന്ന് ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2003ലെ ഇറാക്ക് യുദ്ധത്തിനുശേഷം ലോകത്ത് ഭീകരാക്രമണങ്ങള്‍ നാലു മടങ്ങ് വര്‍ധിച്ചുവെന്നും പഠനത്തില്‍ പറയുന്നു.
2011ല്‍ പശ്ചിമേഷ്യയിലും ഇന്ത്യ, പാക്കിസ്ഥാന്‍, റഷ്യ രാജ്യങ്ങളിലുമാണ് രൂക്ഷമായ ആക്രമണങ്ങളുണ്ടായത്.
ഇന്ത്യയില്‍ മാത്രം 687 ആക്രമണങ്ങളുണ്ടായി. ഇതില്‍ 402 പേരുടെ ജീവന്‍ നഷ്ടമായി. ഓരോവര്‍വും ക്രമാനുഗതമായ ഉയര്‍ച്ചയാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്.
ന്യൂയോര്‍ക്ക് ആക്രമണത്തിനുശേഷം എല്ലാ വര്‍ഷവും ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ 2007നു ശേഷം ഭീകരതയെ നിയന്ത്രിക്കുന്നതില്‍ പുരോഗതിയുണ്ടെന്നും പറയുന്നു. ഇതേസമയം, 2011ല്‍ ലോകത്താകമാനം 7,473 പേര്‍ ഭീകരാക്രമണങ്ങളില്‍ മരണപ്പെട്ടു. 2007ലേക്കാള്‍ 25 ശതമാനം കുറവാണിത്.
SUMMARY: A new index prepared by an Australian think tank says that India, Pakistan and Afghanistan were among the nations most impacted by terrorism in 2011.
Key Words: Australia, India, Pakistan , Afghanistan , Terrorism , Global Terrorism Index , Australia-based Institute , Economics , Peace, Global Terrorism Database , University of Maryland, GTI r, Pakistan, India , Afghanistan , Indian Mujahideen, Lashkar-e-Tayyeba
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.