Fuel | യൂറോപ്പിലേക്ക് ശുദ്ധീകരിച്ച പെട്രോള്‍ ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ; ഉപരോധത്തിനിടയിലും റഷ്യ കുലുങ്ങാത്തത്തിന്റെ രഹസ്യമിതാണ്!
Apr 30, 2023, 16:40 IST
ന്യൂഡെല്‍ഹി: (www.kvartha.com) യൂറോപ്പിലേക്ക് ശുദ്ധീകരിച്ച പെട്രോള്‍ ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ മാറി. അനലിറ്റിക്സ് സ്ഥാപനമായ കെപ്ലര്‍ (Kpler) പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. റഷ്യന്‍ എണ്ണയുടെ നിരോധനത്തിന് ശേഷം ഇന്ത്യയുടെ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പന്നങ്ങളെ യൂറോപ്പ് ആശ്രയിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച പെട്രോള്‍ ഉല്‍പന്നങ്ങളുടെ യൂറോപ്പിലെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ മാറിയപ്പോള്‍, മറുവശത്ത്, ഇന്ത്യ റഷ്യയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നു. ഇതുവഴി യൂറേപ്യന്‍ രാജ്യങ്ങള്‍ അടക്കം പ്രഖ്യാപിച്ച ഉപരോധം കാര്യമായി ഏശാതെ നേട്ടം റഷ്യക്ക് ലഭിക്കുന്നു.
യൂറോപ്യന്‍ വിപണി അടച്ചുപൂട്ടിയതിന് പിന്നാലെ റഷ്യ തങ്ങളുടെ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് വന്‍ ഇളവാണ് നല്‍കുന്നത്. ഇതാണ് റഷ്യയില്‍ നിന്ന് ഇന്ത്യ റെക്കോര്‍ഡ് അളവില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ കാരണം. കണക്കുകള്‍ പ്രകാരം ഇന്ത്യ നിലവില്‍ റഷ്യയില്‍ നിന്ന് പ്രതിദിനം 3,60,000 ബാരല്‍ എണ്ണ വാങ്ങുന്നുണ്ട്. റഷ്യക്ക് പുറമെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.
ഫെബ്രുവരിയില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് 3.35 ബില്യണ്‍ യുഎസ് ഡോളറിനും സൗദി അറേബ്യയില്‍ നിന്ന് 2.30 ബില്യണ്‍ യുഎസ് ഡോളറിനും ക്രൂഡ് ഓയില്‍ വാങ്ങി. നിലവില്‍ ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയുടെ 44 ശതമാനം റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യൂറോപ്പ് സാമ്പത്തികമായി വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. ഒരു വശത്ത് വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ മറുവശത്ത് ശുദ്ധീകരിച്ച പെട്രോള്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരുന്നു.
യൂറോപ്പില്‍ നിരവധി റിഫൈനറികള്‍ ഉണ്ടെങ്കിലും നിലവില്‍ അസംസ്‌കൃത എണ്ണയുടെ ക്ഷാമം കാരണം അവയുടെ ഉല്‍പ്പാദനം നിര്‍ത്തേണ്ടി വന്നിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ നിരവധി സര്‍ക്കാര്‍, സ്വകാര്യ റിഫൈനറി കമ്പനികളുണ്ട്, അവ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുകയും ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ വിപണിയിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.

Keywords: World News, Fuel Prices, Russia, Europe, Petroleum Product, India, Business News, Fuel Rate, Fuel, Europe Country, India is now Europe's largest supplier of refined fuels.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.