യുഎസിനെ ഇന്ത്യയ്ക്ക് വേണം: പ്രധാനമന്ത്രി

 


വാഷിംഗ്ടണ്‍: യുഎസിനെ ഇന്ത്യയ്ക്ക് വേണമെന്ന് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വാഷിംഗ്ടണില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായി പ്രധാനമന്ത്രി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.

രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ യുഎസ് വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അതിനാല്‍ യുഎസിനെ ഇന്ത്യയ്‌ക്കൊപ്പം നിര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു. യുഎസുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ആഴമേറിയതാണെന്നും സിംഗ് വ്യക്തമാക്കി.
യുഎസിനെ ഇന്ത്യയ്ക്ക് വേണം: പ്രധാനമന്ത്രി

ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിരോധ, സാമ്പത്തീക, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചാവിഷയമാകുമെന്നാണ് റിപോര്‍ട്ട്.

SUMMARY: Washington: Prime Minister Manmohan Singh arrived in Washington on Thursday on a two-day "working visit" to meet President Barack Obama at the White House on Friday, saying India needs US on its side as it gives a new added thrust to development programmes.

Keywords: World news, Prime Minister, Manmohan Singh, US, White House, Barack Obama, Development programs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia