INS Kirpan | വിയറ്റ്നാമിന് ഇന്ത്യയുടെ മഹത്തായ സമ്മാനം; നാവികസേനയില്‍ 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ യുദ്ധക്കപ്പല്‍ 'കിര്‍പാന്‍' കൈമാറും
Jul 22, 2023, 21:27 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ നാവികസേനയുടെ 32 വര്‍ഷത്തെ മഹത്തായ സേവനം പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ മിസൈല്‍ കോര്‍വെറ്റ് ഐഎന്‍എസ് കിര്‍പാന്‍ ദക്ഷിണ ചൈനാ കടലിലെ തന്ത്രപ്രധാനമായ സൈനിക തുറമുഖമായ കാം റാന്‍ ബേയില്‍ വിയറ്റ്‌നാം പീപ്പിള്‍സ് നേവിക്ക് (VPN) കൈമാറും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കപ്പലാണിത്.
നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ ഡീകമ്മീഷനിംഗും തുടര്‍ന്ന് ഐഎന്‍എസ് കിര്‍പാന്‍ കൈമാറുന്ന ചടങ്ങും നയിക്കുമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഇപ്പോള്‍ വിയറ്റ്‌നാമില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ്. വിയറ്റ്നാം പീപ്പിള്‍സ് നേവിയുടെ സിഐഎന്‍സി വൈസ് അഡ്മിറല്‍ ട്രാന്‍ തന്‍ എന്‍ഗീമുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഹായ് ഫോങ്ങിലെ നാവികസേനാ ആസ്ഥാനവും നാവികസേനാ മേധാവി സന്ദര്‍ശിക്കും.
ജൂണ്‍ 19 ന് വിയറ്റ്‌നാം ദേശീയ പ്രതിരോധ മന്ത്രി ജനറല്‍ ഫാന്‍ വാന്‍ ഗാംഗുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മിസൈല്‍ കോര്‍വെറ്റ് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇടത്തരം, ക്ലോസ് റേഞ്ച് തോക്കുകള്‍, ലോഞ്ചറുകള്‍, ഉപരിതല മിസൈലുകള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഉപരിതല യുദ്ധം, പട്രോളിംഗ്, തീരദേശ സുരക്ഷ, കടല്‍ക്കൊള്ള വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്ന റോളുകള്‍ നിര്‍വഹിക്കാന്‍ ഇതിന് കഴിയും.
തദ്ദേശീയമായി നിര്‍മിച്ച ഖുക്രി ക്ലാസ് മിസൈല്‍ കോര്‍വെറ്റായ ഐഎന്‍എസ് കിര്‍പാന്‍, 1991 ജനുവരി 12-ന് ഇന്ത്യന്‍ നാവികസേനയില്‍ കമീഷന്‍ ചെയ്യപ്പെടുകയും 32 വര്‍ഷത്തെ മഹത്തായ സേവനം രാജ്യത്തിന് നല്‍കുകയും ചെയ്തു. ഐഎന്‍എസ് കിര്‍പാന്‍ ജൂണ്‍ 28 ന് വിശാഖപട്ടണത്ത് നിന്ന് വിയറ്റ്‌നാമിലേക്ക് ഇന്ത്യന്‍ ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ അവസാന യാത്രയായി പുറപ്പെട്ട് ജൂലൈ എട്ടിന് കാം റാണിലെത്തി.

Keywords: INS Kirpan, Vietnam People's Navy, Cam Ranh Bay, Vietnam, Indian Navy, National News, India set to handover missile corvette at Cam Ranh Bay, Vietnam's legendary port in South China Sea.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.