ഈ യുദ്ധത്തില്‍ ആരു ജയിക്കും?

 


അഡ്‌ലെയ്ഡ്: (www.kvartha.com 15/02/2015)   ലോകകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച രാവിലെ ഇന്ത്യയുടെ ചുണക്കുട്ടികള്‍ പാകിസ്ഥാനെതിരെ ഗ്രൗണ്ടിലിറങ്ങി . ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടിം പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണ്‍മാരായി ഇറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും കളിക്കുന്നുണ്ട്.

 പാക്ക് നിരയില്‍ ഉമര്‍ അക്മിലാണ് വിക്കറ്റ് കീപ്പര്‍. പാക്കിസ്ഥാന്റെ യൂനിസ് ഖാനും ഷെഹ്‌സാദുമാണ് ബാറ്റിങില്‍ ഓപ്പണ്‍ ചെയ്യുക. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ടോസ് നേടിയ നായകന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കളി തുടങ്ങി ഒരു മണിക്കൂറിനകം ഇന്ത്യയുടെ ഒരു വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് നഷ്ടമായത്

മുന്നൂറിലേറെ റണ്‍സ് നേടാനായാല്‍ പാക് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. അനുകൂലമായ അഡ്‌ലെയ്ഡിലെ പിച്ചില്‍ റണ്‍മഴ പെയ്യിക്കാമെന്നാണ് കരുതുന്നത്.

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, അന്പാട്ടി റായുഡു, ക്യാപ്റ്റന്‍ ധോണി എന്നീ ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യ പ്രതീക്ഷ കാണുമ്പോള്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാഹ് ഉള്‍ഹഖ്, യൂനിസ് ഖാന്‍, ശാഹിദ് അഫ്രീദി, അഹമ്മദ് ഷെഹ്്‌സാദ്, നാസിര്‍ ജംഷാദ് എന്നിവരില്‍ വിശ്വാസമര്‍പ്പിക്കുന്നു.

ഈ യുദ്ധത്തില്‍ ആരു ജയിക്കും?ലോകം മൊത്തം ഒരുപോലെ കാത്തിരുന്ന ഒരു മല്‍സരമാണ് ഞായറാഴ്ച അരങ്ങേറുന്നത്. യുദ്ധസമാനമായ ഒരു അന്തരീക്ഷമാണ് കളിക്കളത്തിലുള്ളത്. ഇരുരാജ്യങ്ങളോടൊപ്പം ലോകം മുഴുവനും ഈ യുദ്ധത്തിന്റെ ഫലമറിയാനും കാത്തിരിക്കുന്നു.

ആതിഥേയരായ ഓസ്‌ട്രേലിയന്‍ കായികപ്രേമികളും കാത്തിരുന്ന ഒരു മത്സരമാണ് ഞായറാഴ്ച നടക്കുന്നത് എന്നതിനാണ് തെളിവാണ് വെറും 12 മിനുട്ടുകള്‍ കൊണ്ട് 42000 ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നുള്ളത്. എന്തൊക്കെയായാലും ഈ യുദ്ധത്തില്‍ ആരു വിജയിക്കുമെന്നറിയാന്‍ ലോകം കാത്തിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia