ഇന്ത്യക്കാരനേയും അരയ്ക്ക് മുകളില്‍ നിരവധി മുറിപ്പാടുകളുമായി അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയേയും യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Apr 30, 2020, 16:06 IST
വാഷിങ്ടണ്‍: (www.kvartha.com 30.04.2020) ഇന്ത്യന്‍ ദമ്പതികളെ യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റസ്റ്ററന്റ് ഉടമകളായ മന്മോഹന് മാള്‍ (37), ഗരിമ കോത്താരി (35) എന്നിവരാണ് മരിച്ചത്. ഗരിമ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ഗരിമയെ അവര്‍ താമസിക്കുന്ന അപ്പാര്ട്ട്മന്റെിലും മന് മോഹന്‍ മാളിന്റെ സമീപത്തെ ഹഡ്സണ്‍ നദിയിലുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ അരക്ക് മുകളിലേക്ക് നിരവധി മുറിവുകളുണ്ട്. ഏപ്രില്‍ 26ന് ന്യുജഴ്സിയിലെ ഹഡ്സണ്‍ കൗണ്ടിയിലെ ഇവരുടെ അപ്പാര്‍ട്ട്മെന്റിലാണ് ഗരിമ കോത്താരിയെ ജേഴ്സി സിറ്റി പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗരിമയുടേത് കൊലപാതകവും മന്മോഹന് മാളിന്േറത് ആത്മഹത്യയുമാണെന്നാണ് പൊലീസ് നിഗമനം.
ഐഐടി ബിരുദധാരിയായ മന്മോഹന് കൊളംബിയ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം ചെയ്യാനായാണ് ഇവര്‍ യുഎസിലെത്തിയത്. മികച്ച പാചക വിദഗ്ദയായിരുന്നു ഗരിമ കോത്താരി. ജേഴ്സി സിറ്റിയില്‍ 'നുക്കാഡ്' എന്ന റസ്റ്ററന്റ് നടത്തുകയായിരുന്നു ദമ്പതികള്‍.
മരണത്തെ കുറിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമായ ധാരണ ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
Keywords: News, World, America, Washington, Couples, Death, Suicide, River, Dead Body, Pregnant Woman, Indian, Indian couple found dead in America
യുവതിയുടെ അരക്ക് മുകളിലേക്ക് നിരവധി മുറിവുകളുണ്ട്. ഏപ്രില്‍ 26ന് ന്യുജഴ്സിയിലെ ഹഡ്സണ്‍ കൗണ്ടിയിലെ ഇവരുടെ അപ്പാര്‍ട്ട്മെന്റിലാണ് ഗരിമ കോത്താരിയെ ജേഴ്സി സിറ്റി പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗരിമയുടേത് കൊലപാതകവും മന്മോഹന് മാളിന്േറത് ആത്മഹത്യയുമാണെന്നാണ് പൊലീസ് നിഗമനം.
ഐഐടി ബിരുദധാരിയായ മന്മോഹന് കൊളംബിയ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം ചെയ്യാനായാണ് ഇവര്‍ യുഎസിലെത്തിയത്. മികച്ച പാചക വിദഗ്ദയായിരുന്നു ഗരിമ കോത്താരി. ജേഴ്സി സിറ്റിയില്‍ 'നുക്കാഡ്' എന്ന റസ്റ്ററന്റ് നടത്തുകയായിരുന്നു ദമ്പതികള്‍.
മരണത്തെ കുറിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമായ ധാരണ ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.