വിജയ് മല്യ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പങ്കെടുത്ത ചടങ്ങില്‍; സംഭവം വിവാദത്തില്‍
Jun 18, 2016, 16:21 IST
ലണ്ടന്‍: (www.kvartha.com 18.06.2016) ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പങ്കെടുത്ത ചടങ്ങില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ മദ്യ വ്യവസായി വിജയ് മല്യയും എത്തിയത് വിവാദമാകുന്നു. ബോംബെ പ്രത്യേക കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്.
ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്‌തേജ് സര്‍ണ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിലാണ് മല്യ പങ്കെടുത്തത്. സുഹേല്‍ സേത്ത്, പത്ര പ്രവര്‍ത്തകന്‍ സണ്ണി സെന്‍, എന്നിവര്‍ ചേര്‍ന്നെഴുതിയ 'മന്ത്രാസ് ഫോര്‍ സക്‌സസ്സ് : ഇന്ത്യാസ് ഗ്രേറ്റസ്റ്റ് സി.ഇ. ഓസ് ടെല്‍ യു ഹൗ റ്റു വിന്‍'(Matnras for Success: India's Greatest CEOs Tell You How to Win ) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മല്യ പങ്കെടുത്തത്. അതേസമയം ലണ്ടനില്‍ നടന്ന ചടങ്ങ് സര്‍ക്കാര്‍ സംഘടിപ്പിച്ചതല്ലെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
സംഭവം വിവാദമായതോടെ വിശദീകരണവുമായ സുഹേല്‍ സേത്ത് രംഗത്തെത്തി. തന്റെ പുസ്തക പ്രകാശന ചടങ്ങ് തുറന്ന സദസ്സായിരുന്നുവെന്നും അതിലൊരാളായി പ്രത്യേകം ക്ഷണിക്കപ്പെടാതെ തന്നെ സദസ്സില്‍ ഒരാളായാണ് മല്യ എത്തിയതെന്നും സുഹേല്‍ ട്വിറ്ററിലൂടെ അറിയിച്ചു. മല്യയെ സദസ്സില്‍ കണ്ട ഉടന്‍ അതൃപതി അറിയിച്ച് നവ്‌തേജ് സര്‍ണ ഇറങ്ങിപ്പോയെന്നും എന്‍.ഡി.ടി.വി ക്ക് നല്‍കിയ അഭിമുഖത്തില്‍ സുഹേല്‍ സേത്ത് പറഞ്ഞു.
9000 കോടി രൂപയുടെ കടബാധ്യത വരുത്തി നാടുവിട്ട യു.ബി ഗ്രൂപ് ചെയര്‍മാന്‍ വിജയ് മല്യയോട് ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ കോടതി നിരവധി തവണ ഉത്തരവിട്ടിരുന്നുവെങ്കിലും പണമടക്കാനോ ഇന്ത്യയിലേക്ക് തിരിച്ചുവരാനോ മല്യ തയ്യാറായിരുന്നില്ല.
ഇതോടെയാണ് കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പണമടക്കാത്തതിനെ തുടര്‍ന്ന് മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ മല്യയുടെ ഫ്‌ളാറ്റുകളും ചെന്നൈയിലെ ഭൂമിയും ബാങ്ക് അക്കൗണ്ടും കിങ് ഫിഷര്‍ ടവറും അടക്കമുള്ള 1411 കോടി രൂപയുടെ സ്വത്ത് കഴിഞ്ഞ ദിവസം ഇ.ഡി കണ്ടു കെട്ടിയിരുന്നു. ബാങ്കുകള്‍ക്ക് 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയാണ് മല്യ ലണ്ടനിലേക്ക് കടന്നത്.
മല്യയുടെ വസ്തുക്കള്‍ നേരത്തെ ലേലത്തില്‍ വച്ചെങ്കിലും കോടികള്‍ വിലവരുന്ന വസ്തുവകകള്‍ വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് ലേലം നടന്നിരുന്നില്ല.
അതേസമയം കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ ഐ.ഡി.ബി.ഐ ബാങ്കില്‍നിന്ന് കടമെടുത്ത 430 കോടി രൂപ വിദേശങ്ങളില്‍ സ്വത്തുവാങ്ങാന്‍ വക തിരിച്ചുവിട്ടതായി ഇ.ഡി സംശയിക്കുന്നു.

Also Read:
വാടകയ്‌ക്കെടുക്കുന്ന കാര്‍ ചെറിയ വിലക്ക് മറിച്ചുവില്‍ക്കുന്നു; അറസ്റ്റിലായ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തില്‍ നിന്നും 10 കാറുകള്‍ കൂടി കണ്ടെടുത്തു
Keywords: Indian Envoy Left London Event After Seeing Vijay Mallya: Suhel Seth, NDTV, Foreign Ministers, Auction, London, Controversy, Twitter, Released, Flat, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.