ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ഗോമൂത്രം ബ്രിട്ടനില്‍ പിടികൂടി
Aug 17, 2012, 22:08 IST
ലണ്ടന്‍: ഇന്ത്യയില്‍ നിന്നും അനധികൃതമായി ഇറക്കുമതി ചെയ്ത ഗോമൂത്രം ഉള്‍പ്പെടെ ആയുര്‍വേദ മരുന്നുകള്‍ ബ്രിട്ടനില്‍ പിടികൂടി. 45 വലിയ പെട്ടികളിലായി പുലി നഖങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍, മസാജ് ഓയില്‍, ഗോമൂത്രം വിഷകാരികളായ ആയുര്‍വേദ ചെടികള്‍, ആട്ടിറച്ചി എന്നിവയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡിലെ ഏഷ്യക്കാര്‍ക്കിടയില്‍ ഇത്തരം വസ്തുക്കള്‍ക്ക് ആവശ്യമേറേയാണ്. ഇതാദ്യമായാണ് പുലി നഖങ്ങള്‍ ബ്രിട്ടനില്‍ പിടികൂടുന്നത്.
ഇന്ത്യയിലെ കസ്റ്റംസ് അധികൃതരുമായി ബ്രിട്ടീഷ് അധികൃതര്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. കയറ്റുമതിക്കാരനെതിരെ നിയമനടപടികളുമായി മുന്‍പോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.
English Summery
London: In a major haul, Britain's border officials have seized 45 large boxes containing ground tiger claws, herbal remedies, massage oils and cow urine that had been illegally imported from India, official sources here said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.