സഹപാഠികളുടെ നിരന്തരമായ കളിയാക്കല്‍;ഇന്ത്യന്‍ വംശജനായ 15 കാരന്‍ യു കെ യില്‍ തൂങ്ങിമരിച്ചു

 


ലണ്ടന്‍: (www.kvartha.com 15.11.2016) സഹപാഠികളുടെ നിരന്തരമായ കളിയാക്കലില്‍ മനംനൊന്ത് ഇന്ത്യന്‍ വംശജനായ 15 കാരന്‍ യു കെ യില്‍ തൂങ്ങിമരിച്ചു. ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 15കാരനാണ് തൂങ്ങിമരിച്ചത്. രാജ് - മിനാ റായത്ത് ദമ്പതിമാരുടെ മകന്‍ ബ്രാന്‍ഡണ്‍ സിംഗ് റായത്ത് ആണ് സഹപാഠികളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് ആത്മഹത്യ ചെയ്തത്.

സ്വവര്‍ഗാനുരാഗി എന്ന് വിളിച്ച് റായത്തിനെ കൂട്ടുകാര്‍ നിരന്തരം കളിയാക്കിയിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി, ജഡ്ജ്‌മെന്‍ഡോ കമ്മ്യൂണിറ്റി കോളജിലെ പഠനം കഴിഞ്ഞ വര്‍ഷം നവംബറില്‍ അവസാനിപ്പിച്ചിരുന്നു. പിന്നീട് വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനിടെ പലതവണ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. വിഷം കഴിച്ചും കൈയിലെ ഞരമ്പു മുറിച്ചുമായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ അതെല്ലാം പരാജയപ്പെടുകയായിരുന്നുവെന്ന് മാതാവ് പറയുന്നു.

ഡോക്ടര്‍മാരോ സ്‌കൂള്‍ അധികൃതരോ തങ്ങളെ സഹായിച്ചില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
ഒരിക്കല്‍ സുഹൃത്തുക്കളായിരുന്നവര്‍ തന്നെ അവനെ കൊലപ്പെടുത്തി. അവന്റെ ജീവനെടുത്തു. ഞങ്ങളുടെ ഉള്ളില്‍ ഇപ്പോള്‍ ശൂന്യത മാത്രമാണുള്ളത്. മറ്റൊരു മാതാപിതാക്കള്‍ക്കും തങ്ങളുടെ ഗതികേട് ഉണ്ടാവരുതെന്ന് മിന പറയുന്നു.

അതേസമയം മാതാപിതാക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ച സ്‌കൂള്‍ അധികൃതര്‍ റായത്തിന്റെ മരണത്തിലുള്ള ദു:ഖത്തില്‍ സ്‌കൂളും പങ്കുചേരുന്നു എന്നും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായുള്ള നടപടികളാണ് സ്‌കൂളിലുള്ളതെന്നും ഇത്തരം ഉപദ്രവങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അറിയിച്ചു.

സഹപാഠികളുടെ നിരന്തരമായ കളിയാക്കല്‍;ഇന്ത്യന്‍ വംശജനായ 15 കാരന്‍ യു കെ യില്‍ തൂങ്ങിമരിച്ചു


Also Read:
റോഡരികില്‍ കണ്ടെത്തിയ അഞ്ച് വെള്ളി മൂങ്ങകളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

Keywords:  Indian-Origin Teen In UK Commits Suicide Allegedly After Bullying In School, Hanging, London, House, Friends, Mother, Allegation, Parents, Couples, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia