അവർ പോയാൽ ഇൻഡ്യയുണ്ട്! രാജ്യത്ത് നിന്ന് പിന്‍വാങ്ങിയ പാശ്ചാത്യ നിര്‍മാതാക്കള്‍ക്ക് പകരമാകാന്‍ ഇന്‍ഡ്യന്‍ ഫാര്‍മ കംപനികള്‍ക്ക് കഴിയുമെന്ന് റഷ്യൻ അംബാസഡര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 19.03.2022) യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് പിന്‍വാങ്ങിയ പാശ്ചാത്യ നിര്‍മാതാക്കള്‍ക്ക് പകരമാകാന്‍ ഇന്‍ഡ്യന്‍ ഫാര്‍മ കംപനികള്‍ക്ക് കഴിയുമെന്ന് ഇന്‍ഡ്യയിലെ റഷ്യന്‍ അംബാസഡര്‍. ഇന്‍ഡ്യ ഒരു 'ലോക ഫാര്‍മസി'യാണെന്നും ജനറിക് മരുന്നുകളുടെ മുന്‍നിര നിര്‍മാതാക്കളാണെന്നും റഷ്യന്‍ പ്രതിനിധി ഡെനിസ് അലിപോവ്, റോസിയ 24 ചാനലിനോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപോര്‍ട് ചെയ്തു.
                           
അവർ പോയാൽ ഇൻഡ്യയുണ്ട്! രാജ്യത്ത് നിന്ന് പിന്‍വാങ്ങിയ പാശ്ചാത്യ നിര്‍മാതാക്കള്‍ക്ക് പകരമാകാന്‍ ഇന്‍ഡ്യന്‍ ഫാര്‍മ കംപനികള്‍ക്ക് കഴിയുമെന്ന് റഷ്യൻ അംബാസഡര്‍

റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധം ഏര്‍പെടുത്തുന്നത് തുടരുന്നതിനാല്‍, യുദ്ധത്തില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ ഇന്‍ഡ്യ കടുത്ത സമ്മര്‍ദത്തിലാണ്. അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ ചാര്‍ടറും പാലിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നതിനിടെ, റഷ്യയുടെ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭ പ്രമേയങ്ങളിലെ വോടെടുപ്പില്‍ നിന്ന് ഇന്‍ഡ്യ വിട്ടുനിന്നു.

യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും റഷ്യന്‍ എണ്ണ, വാതക കംപനികള്‍ക്ക് ഉപരോധം ഏര്‍പെടുത്തിയതോടെ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. അതിനാല്‍ റഷ്യയില്‍ നിന്ന് വിലക്കിഴിവില്‍ എണ്ണ വാങ്ങാന്‍ ഇന്‍ഡ്യ തീരുമാനിച്ചു. റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച്, ഇന്‍ഡ്യന്‍ നേതാക്കളുമായി യുഎസ് സംസാരിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രടറി ജെന്‍ സാക്കി പറഞ്ഞു.

Keywords:  News, National, World, Top-Headlines, Indian, Russia, New Delhi, Ukraine, War, Attack, Country, International, USA, Indian pharma companies, Western, Indian pharma companies may replace Western manufacturers in Russia, says envoy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia