ചികാഗോ: (KVARTHA) ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ ചികാഗോയില്‍ കാണാതായി. ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ആണ് മെയ് രണ്ടുമുതല്‍ കാണാതായത്. ചികാഗോയിലെ എന്‍ ഷെരിഡന്‍ റോഡിലെ 4300 ബ്ലോകില്‍ നിന്നുമാണ് കാണാതായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
രൂപേഷിനെ കണ്ടെത്താനായി ചികാഗോയിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജെനറല്‍ പൊലീസുമായും ഇന്‍ഡ്യന്‍ പ്രവാസികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. രൂപേഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്നും ചികാഗോ പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ കാണാതായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ യുഎസ് സംസ്ഥാനമായ ഒഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സമീപ കാലത്ത് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ യുഎസില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്.

നേരത്തെ ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിക്ക് നേരെ ആയുധധാരികള്‍ ആക്രമണം നടത്തിയിരുന്നു. അടുത്തിടെ യു എസില്‍ നാല് ഇന്‍ഡ്യന്‍ വംശജരായ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.
Keywords: Indian student missing in Chicago since May 2, Chicago, News, Indian Student Missing, Police, Probe, Attack, Dead Body, Students, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.