ചൈനയിലെ യൂനിവേഴ്‌സിറ്റി കാമ്പസില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; വിദേശി അറസ്റ്റില്‍

 


ബെയ്ജിങ്: (www.kvartha.com 03.08.2021) ചൈനയിലെ തിയാന്‍ജിന്‍ നഗരത്തിലെ സര്‍വകലാശാല കാമ്പസില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇക്കാര്യം അധികൃതര്‍ പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദേശിയെ അറസ്റ്റുചെയ്തെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, കുറ്റവാളി ഏതുരാജ്യക്കാരനാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ചൈനയിലെ യൂനിവേഴ്‌സിറ്റി കാമ്പസില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; വിദേശി അറസ്റ്റില്‍

ബിഹാറിലെ ഗയ സ്വദേശിയായ അമന്‍ നഗ്സെനിനെ(20) ജൂലായ് 29-നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിയാന്‍ജിന്‍ ഫോറിന്‍ സ്റ്റഡീസ് യൂനിവേഴ്സിറ്റിയില്‍ മൂന്നാംവര്‍ഷ ബിസിനസ് അഡ്മിസ്ട്രേഷന്‍ വിദ്യാര്‍ഥിയാണ് അമന്‍. ഇതേ സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ഥിയാണ് അമനെ കൊലപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതായും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ജൂലായ് 30, 31 തീയതികളില്‍ ചൈനീസ് അധികൃതര്‍ കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ബെയ്ജിങ്ങിലെ ഇന്‍ഡ്യന്‍ എംബസിയെ അറിയിച്ചുവെന്നും എംബസിയുമായുള്ള ആശയവിനിമയം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം ചൈന തന്നെ നടത്തുമെന്നും കൊല്ലപ്പെട്ട അമന്റെ പോസ്റ്റുമോര്‍ടെം ചൊവ്വാഴ്ച പൂര്‍ത്തിയായെന്നും അവര്‍ അറിയിച്ചു.

കേസിന്റെ അന്വേഷണം സംബന്ധിച്ച പുരോഗതി അമന്റെ കുടുംബത്തെ അറിയിച്ചെന്ന് ബെയ്ജിങ്ങിലെ ഇന്‍ഡ്യന്‍ എംബസി അറിയിച്ചു. മൃതദേഹം ഇന്‍ഡ്യയിലെത്തിക്കുന്നതിനുവേണ്ട നടപടികള്‍ക്കായും കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനുമായി എംബസി അധികൃതര്‍ തിയാന്‍ജിനിലെത്തും.

അമനെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമ്പസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമന് വീട്ടില്‍ നിന്നും അയച്ച പണവും കൈപറ്റിയിരുന്നില്ല. ജുലൈ 23ന് ആണ് അമന്‍ വീട്ടുകാരുമായി അവസാനം സംസാരിച്ചത്.

Keywords:  Indian student’s death in Tianjin is homicide, suspect held, says Chinese Foreign Ministry, Beijing, China, University, Dead Body, Killed, Arrested, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia