Repatriation | യുകെയില്‍നിന്ന് ഇന്ത്യയുടെ 'നാഗ' മനുഷ്യരുടെ തലയോട്ടികള്‍ തിരികെ എത്തിക്കണം; ആവശ്യവുമായി ഗോത്ര വിഭാഗക്കാര്‍ 

 
 Indian tribes seek to bring back ancestral skulls from UK
 Indian tribes seek to bring back ancestral skulls from UK

Photo Credit: X/Tharani Vendan S

● യുകെയിലെ മ്യൂസിയങ്ങളിലുള്ളത് 50000 അവശേഷിപ്പുകള്‍.
● മനുഷ്യാവശിഷ്ടങ്ങള്‍ മ്യൂസിയങ്ങള്‍ തിരികെ നല്‍കാന്‍ തുടങ്ങി.
● 2020-ല്‍ നാഗ തലയോട്ടികളുടെ പ്രദര്‍ശനം ഒഴിവാക്കിയിരുന്നു.
● നാഗ വിഭാഗത്തിന് കൈമാറാന്‍ 18 മാസം മുതല്‍ വര്‍ഷങ്ങള്‍ വരെ എടുത്തേക്കും.

ലണ്ടന്‍: (KVARTHA) പത്തൊന്‍പതാം നൂറ്റാണ്ടില്‍ നാഗാലാന്‍ഡില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷ് ഭരണാധികാരികളും പട്ടാളക്കാരും നാഗ ഗോത്ര വിഭാഗത്തിന്റെ (Naga Tribes) അവശേഷിപ്പുകള്‍ ഇന്ത്യയില്‍ നിന്നും കടത്തിയിരുന്നു. ഇത്തരത്തില്‍ സമ്മാനങ്ങളോ മറ്റോ ആയി കൈമാറ്റം ചെയ്തതോ, അല്ലെങ്കില്‍ ഉടമസ്ഥരുടെ സമ്മതമില്ലാതെ കൊണ്ടുപോയതോ ആയ ചരിത്രവസ്തുക്കള്‍ വീണ്ടെടുക്കാന്‍ അവ തിരിച്ചെത്തിക്കണം എന്നാണ് നാഗ വിഭാഗക്കാര്‍ ആവശ്യപ്പെടുന്നത്. 

ബ്രിട്ടനില്‍ നിന്ന് പൂര്‍വ്വികരുടെ തലയോട്ടികള്‍ തിരികെ കൊണ്ടുവരണമെന്നാണ് നാഗ ഗോത്ര വിഭാഗക്കാരുടെ ആവശ്യം. നേരത്തെ കൊമ്പോട് കൂടിയ നാഗ ഗോത്ര വിഭാഗത്തില്‍പ്പെട്ട മനുഷ്യന്റെ തലയോട്ടി ലേലം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പ്രതിഷേധത്തെ തുടര്‍ന്ന് ലേല കമ്പനി പിന്മാറിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ സ്വാന്‍ എന്ന ലേല കമ്പനിയാണ് മനുഷ്യന്റെ തലയോട്ടി ലേലത്തിന് വെച്ചത്. ലേലത്തിനെതിരെ നാഗാലാന്‍ഡില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പിന്മാറ്റം. 

ഫോറം ഫോര്‍ നാഗ റികണ്‍സിലിയേഷന്‍ (എഫ്എന്‍ആര്‍) എന്ന സംഘടന ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ സ്വാന്‍ എന്ന ലേല സ്ഥാപനത്തിന് കത്തെഴുതിയിരുന്നു. നമ്മുടെ പൂര്‍വികരുടെ അവശേഷിപ്പ് ലേലം ചെയ്യുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് നാഗ ഫോറം ഫോര്‍ റികണ്‍സിലിയേഷന്‍ (എഫ്എന്‍ആര്‍) അംഗം കൊന്യാക് പറഞ്ഞു. എഫ്എന്‍ആര്‍ കത്തെഴുതിയതിനെ തുടര്‍ന്നാണ് ലേലത്തില്‍ നിന്ന് കമ്പനി പിന്മാറിയത്. 

നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു. ഈ തലയോട്ടി ഏകദേശം 4.3 ലക്ഷം (4000 പൗണ്ട്) രൂപയ്ക്ക് വിറ്റുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

ഏകദേശം 50,000 നാഗ ഗോത്ര വിഭാഗത്തില്‍പ്പെട്ട വസ്തുക്കള്‍ യുകെയിലെ പൊതു മ്യൂസിയങ്ങളിലും സ്വകാര്യ ശേഖരങ്ങളിലും മാത്രമായി ഉണ്ടെന്ന് നാഗ സംസ്‌കാരത്തെ കുറിച്ച് പഠനം നടത്തിയിട്ടുള്ള ഗവേഷകന്‍ അലോക് കുമാര്‍ കനുങ്കോ പറയുന്നു. 41 മനുഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 6,550 ഇനങ്ങളുമായി ഏറ്റവും വലിയ നാഗ ശേഖരമുള്ളത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പിറ്റ് റിവേഴ്സ് മ്യൂസിയത്തിലാണ്. 

ധാര്‍മിക ചോദ്യങ്ങള്‍ കാരണം പിറ്റ് റിവേഴ്സ് മ്യൂസിയം 2020-ല്‍ നാഗ തലയോട്ടികള്‍ പ്രദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നാഗ വിഭാഗം ആവശ്യപ്പെട്ടാല്‍ ഇവ കൈമാറാനുള്ള നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ 18 മാസം മുതല്‍ വര്‍ഷങ്ങള്‍ വരെ എടുത്തേക്കുമെന്ന് മ്യൂസിയം വ്യക്തമാക്കി.

എന്നാല്‍ ഇക്കാലത്ത് മനുഷ്യാവശിഷ്ടങ്ങളുടെ ശേഖരണം, വില്‍പ്പന, പ്രദര്‍ശനം എന്നിവയെക്കുറിച്ചുള്ള ധാര്‍മ്മിക ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനാല്‍, പുനര്‍വിചിന്തനം നടക്കുന്നുണ്ട്. ന്യൂസിലാന്റിലെ മാവോറി ഗോത്രങ്ങള്‍, തായ്വാനിലെ മുഡാന്‍ യോദ്ധാക്കള്‍, ഓസ്ട്രേലിയയിലെ ആദിവാസികള്‍, തദ്ദേശീയരായ ഹവായികള്‍ തുടങ്ങിയ സമൂഹങ്ങളില്‍ നിന്നുള്ള മനുഷ്യാവശിഷ്ടങ്ങള്‍ മ്യൂസിയങ്ങള്‍ തിരികെ നല്‍കാന്‍ തുടങ്ങി.

#repatriation #ancestralremains #NagaTribes #UK #colonialism #culturalheritage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia