ഭര്‍ത്താവ് കുത്തേറ്റു മരിച്ച കേസില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയെ വിട്ടയക്കുന്നു

 


മസ്‌കറ്റ്: മലയാളിയായ ഭര്‍ത്താവ് കുത്തേറ്റു മരിച്ച കേസില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയെ വിട്ടയക്കുന്നു. നിലമ്പൂര്‍ അമരമ്പലത്തെ ബെന്നിമാത്യു (48) കൊല്ലപ്പെട്ട കേസിലാണ് ഭാര്യയും സൂര്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായ ലീന(40)യ്ക്ക് സൂറിലെ അപ്പീല്‍ കോടതി ഇളവനുവദിച്ചത്.

അധ്യാപികയെ അഞ്ചു വര്‍ഷത്തെ തടവിനു വിധിച്ച സൂര്‍ പ്രാഥമിക കോടതി ഇതിനു ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടിരുന്നു. അപ്പീല്‍ കോടതി ശിക്ഷ ഇളവുചെയ്ത് ജയില്‍ മോചിതയാക്കാനും നാടുകടത്താനും ഉത്തരവിട്ടു. സൂറിലെ തഹ്വ ട്രേഡിങ് കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന ബെന്നി മാത്യു 2013 ഒക്ടോബര്‍ 24നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്. ബെന്നിയുടെ മദ്യപാനത്തെ തുടര്‍ന്ന് വീട്ടില്‍ കുടുംബവഴക്ക് പതിവായിരുന്നു.

ഭര്‍ത്താവ് കുത്തേറ്റു മരിച്ച കേസില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയെ വിട്ടയക്കുന്നുസംഭവ ദിവസം രാത്രി മദ്യപിച്ചത്തെിയ ബെന്നിയും ലീനയും തമ്മില്‍ വഴക്കും മല്‍പ്പിടുത്തവും നടന്നിരുന്നു. വഴക്കിനിടെ ലീന സ്വയം രക്ഷയ്ക്കായുള്ള പ്രതിരോധത്തിനിടെ വര്‍ഗീസിന്റെ വയറിന് കുത്തേല്‍ക്കുകയായിരുന്നു. ബെന്നിയെ രക്ഷിക്കാന്‍ ലീന വൈദ്യ സഹായം തേടിയെങ്കിലും ആന്തരിക രക്ത സ്രാവം മൂലം മരിച്ചു. സംശയത്തെത്തുടര്‍ന്ന് അധ്യാപികയെ റോയല്‍ ഒമാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ സൂര്‍ പ്രാഥമിക കോടതി ലീനയ്ക്ക് അഞ്ചു വര്‍ഷം ശിക്ഷ വിധിക്കുകയായിരുന്നു

മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് അഞ്ചുവര്‍ഷം തടവാണ് കുറഞ്ഞ ശിക്ഷ. പതിവായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്നയാളെന്ന റിപ്പോര്‍ട്ടും രണ്ട് പെണ്‍മക്കളുടെ അവസ്ഥയും ആസൂത്രിതമായി നടത്തിയ കൊലപാതകമല്ലെന്ന രീതിയിലുള്ള കുറ്റപത്രവുമാണ് പ്രാഥമിക കോടതിയുടെ ശിക്ഷ അഞ്ചു വര്‍ഷമായി ചുരുങ്ങാന്‍ കാരണമായത്. പിന്നീട് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശിക്ഷ ആറുമാസമായി ചുരുക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളില്‍ നിന്ന് ലീനക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ദയാഹരജികളും കോടതി പരിഗണിച്ചിരുന്നു.

മദ്യലഹരിയിലത്തെിയ ഭര്‍ത്താവ് കുട്ടികളെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റതെന്ന പ്രതിഭാഗം വാദം മേല്‍ കോടതി അംഗീകരിക്കുകയായിരുന്നു. മക്കളുടെ ഭാവി കൂടി കണക്കിലെടുത്താണ് ശിക്ഷ ഇളവ് നല്‍കുന്നതെന്ന് മേല്‍ കോടതി വ്യക്തമാക്കി. ഭര്‍ത്താവിനെ രക്ഷിക്കാന്‍ വൈദ്യ സഹായം തേടിയതും കോടതി പരിഗണിച്ചു.

ഭര്‍ത്താവ് കുത്തേറ്റു മരിച്ച കേസില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയെ വിട്ടയക്കുന്നുകൊലക്കേസില്‍ അപൂര്‍വമായാണ് ഇത്തരമൊരു ഇളവ് ലഭിക്കുന്നത്. ലീനയ്ക്ക് ശിക്ഷ ഇളവു ചെയ്തുകൊടുക്കണമെന്ന ബെന്നിമാത്യുവിന്റെ മക്കളും മാതാപിതാക്കളും നല്‍കിയ ദയാഹര്‍ജിയും കോടതിവിധിയെ സ്വാധീനിച്ചു. എട്ടുവര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു ബെന്നിയും ലീനയും. ഒക്ടോബര്‍ മുതല്‍ ജയില്‍ വാസം അനുഭവിക്കുന്നതിനാല്‍ ലീനയ്ക്ക അടുത്തദിവസം തന്നെ മോചിതയാകാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജഅലാന്‍ ജയിലിലാണ് ലീന ജയിലില്‍ കഴിയുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Indian woman jailed in Oman for husband's murder to be freed, deported, Husband stabbed to death in Sur; woman in ROP custody, Victim, left, and his wife, right, who is suspected to have murdered her husband, Indian woman, stabbed her husband
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia