Found Dead | കാനഡ-യുഎസ് അതിര്‍ത്തിക്ക് സമീപമുള്ള ചതുപ്പില്‍ ബോട് മറിഞ്ഞു; ഇന്‍ഡ്യക്കാരടക്കം 8 പേര് മരിച്ച നിലയില്‍
Apr 1, 2023, 09:44 IST
ഒടാവ: (www.kvartha.com) കാനഡ അതിര്‍ത്തിയില്‍ ഇന്‍ഡ്യക്കാരടക്കം എട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാനഡയില്‍ നിന്ന് അമേരികയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 2 കുട്ടികളടക്കം മരിച്ചവരില്‍ പെടുന്നുണ്ട്. എട്ട് മൃതദേഹങ്ങള്‍ ഇപ്പോള്‍ വെള്ളത്തില്‍ നിന്ന് കണ്ടെടുത്തുവെന്ന് ലോകല്‍ പൊലീസ് മേധാവി ഷോണ്‍ ദുലുഡെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാനഡ-യുഎസ് അതിര്‍ത്തിക്ക് സമീപമുള്ള ചതുപ്പില്‍ മറിഞ്ഞ നിലയില്‍ കാണെപ്പട്ട ബോടിന് സമീപമാണ് റൊമാനിയന്‍, ഇന്‍ഡ്യന്‍ കുടുംബങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബോടില്‍ നിന്നും റൊമാനിയന്‍ കുടുംബത്തിലെ കുഞ്ഞിന്റെ പാസ്പോര്ട് കിട്ടിയെന്നും കുഞ്ഞിനായി തെരച്ചില്‍ നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ബോട് കണ്ടെത്തിയത്. മരിച്ചവരില്‍ ആറുപേര്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് ഡെപ്യൂടി പൊലീസ് മേധാവി ലീ-ആന്‍ ഒബ്രിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ച ഒരാള്‍ റൊമാനിയന്‍ വംശജരും മറ്റൊരാള്‍ ഇന്‍ഡ്യന്‍ പൗരനുമാണെന്നാണ് പ്രാഥമിക വിവരം. എല്ലാവരും കാനഡയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരാണെന്ന് പൊലീസ് വ്യക്തിമാക്കി.
'മൃതദേഹങ്ങളില്‍ നിന്നും റൊമേനിയന്‍ പൗരയായ ഒരു കുഞ്ഞിന്റെ പാസ്പോര്ട് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് ചതുപ്പിലകപ്പെട്ടതായാണ് കരുതുന്നത്'. കുഞ്ഞിനായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മോശം കാലാവസ്ഥയായതിനാലാകാം ബോട് മറിഞ്ഞതെന്നാണ് പ്രാഥമിക നിരീക്ഷണം. മഴയായതിനാല്‍ പ്രദേശത്ത് തെരച്ചിലിന് വെല്ലുവിളി നേരിടുന്നുണ്ട്.
പ്രദേശത്ത് വ്യോമസേന നടത്തിയ തെരച്ചിലിലാണ് അപകടത്തില്‍പെട്ട ബോട് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയപ്പോളാണ് മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കുടിയേറ്റക്കാരുടെ മരണം വേദനാജനകമാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം പങ്കു ചേരുന്നുവെന്നും പ്രധാനമന്ത്രി പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: News, World, International, America, Border, Canada, Death, Dead Body, Indian, Children, Top-Headlines, Police, Indians Among 8 Migrants Found Dead Near US-Canada Border
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.