Manufacturing | ഇന്ത്യയുടെ ഉൽപാദനം കുതിച്ചുയരുന്നു; അമേരിക്കൻ വിപണികൾ 'മെയ്ഡ് ഇൻ ചൈന'യ്ക്ക് പകരം 'മെയ്ഡ് ഇൻ ഇന്ത്യ' ഉത്പന്നങ്ങൾ കീഴടക്കി; വ്യാപാര രംഗത്ത് വലിയ വിജയം

 


ന്യൂഡെൽഹി: (KVARTHA) പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ചതാണ് മേക്ക് ഇൻ ഇന്ത്യ പോലുള്ള ശ്രമങ്ങൾ. ഇതിന്റെ സ്വാധീനം ഇപ്പോൾ രാജ്യത്ത് ഉൾപ്പെടെ ലോകമെമ്പാടും ദൃശ്യമാണ് . അമേരിക്കൻ വിപണിയിൽ ചൈനീസ് നിർമിത ഉൽപന്നങ്ങൾക്ക് പകരമായി ഇന്ത്യൻ ഉൽപന്നങ്ങൾ സ്വീകാര്യത നേടുകയാണ്. പല രാജ്യങ്ങളിലും ചൈനയ്‌ക്കെതിരെയുള്ള നടപടികളുടെ സ്വാധീനം ചരക്കുകളിലും ദൃശ്യമാണ്. ചൈനയിലെ ഉൽപാദനം, വിതരണ ശൃംഖല എന്നിവയിൽ നിന്ന് പല രാജ്യങ്ങളും അകന്നു. അമേരിക്കയും ചൈനയും തമ്മിൽ അഞ്ച് വർഷത്തോളമായി തുടരുന്ന വ്യാപാരയുദ്ധം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് അവസരങ്ങൾ തുറന്നിട്ടിരിക്കുകയാണ്.
 
Manufacturing | ഇന്ത്യയുടെ ഉൽപാദനം കുതിച്ചുയരുന്നു; അമേരിക്കൻ വിപണികൾ 'മെയ്ഡ് ഇൻ ചൈന'യ്ക്ക് പകരം 'മെയ്ഡ് ഇൻ ഇന്ത്യ' ഉത്പന്നങ്ങൾ കീഴടക്കി; വ്യാപാര രംഗത്ത് വലിയ വിജയം



ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി 44 ശതമാനം വർധിച്ചു

ഒരു പുതിയ സർവേ അനുസരിച്ച്, 2018 നും 2022 നും ഇടയിൽ ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതി 10 ശതമാനം കുറഞ്ഞു. മറുവശത്ത്, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി 44 ശതമാനം വർധിച്ചു. അമേരിക്കയിലെ പുതിയ പ്രവണത കാരണം, മെക്സിക്കോ, ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) രാജ്യങ്ങൾക്കും വളരെയധികം പ്രയോജനം ലഭിച്ചു. ഇതേ കാലയളവിൽ മെക്സിക്കോയിൽ നിന്നുള്ള ഇറക്കുമതി 18 ശതമാനവും 10 ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള 65 ശതമാനവും വർധിച്ചു. ഇന്ത്യൻ യന്ത്രങ്ങളുടെ ഇറക്കുമതി 70 ശതമാനമാണ് കൂടിയത്. വ്യാപാരയുദ്ധത്തിന് പുറമേ, കോവിഡ് -19, പ്രകൃതി ദുരന്തങ്ങൾ, യുക്രൈൻ യുദ്ധം എന്നിവയും വ്യാപാരം വർധിപ്പിക്കുന്നതിന് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്.

വാൾമാർട്ടിൽ നിന്ന് ഇന്ത്യക്ക് സഹായം

അമേരിക്കയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ വാൾമാർട്ടിന് അമേരിക്കയിൽ ഇന്ത്യയുടെ വിജയത്തിൽ വലിയ പങ്കുണ്ട്. കമ്പനിക്ക് ധാരാളം ഉപഭോക്താക്കളുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വാൾമാർട്ട് വർധിപ്പിച്ചു. അവരുടെ സ്റ്റോറുകളിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രധാന സ്ഥാനം നൽകി. ഭക്ഷ്യവസ്തുക്കൾ, ആരോഗ്യ സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് കമ്പനി ഇന്ത്യയിൽ നിന്ന് വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യയിൽ നിന്ന് പ്രതിവർഷം 10 ബില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യാനാണ് വാൾമാർട്ട് ലക്ഷ്യമിടുന്നത്. നിലവിൽ ഈ കണക്ക് മൂന്ന് ബില്യൺ ഡോളറിലെത്തി. വാൾമാർട്ട് ഫ്ലിപ്പ്കാർട്ടിനെ വാങ്ങിയതുമുതൽ ഇന്ത്യൻ വിപണിയോടുള്ള താൽപര്യം ഗണ്യമായി വർദ്ധിച്ചു എന്നത് ശ്രദ്ധേയമാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ, മധ്യ അമേരിക്ക, ബ്രിട്ടൻ തുടങ്ങി ലോകത്തിലെ 14 രാജ്യങ്ങളിലേക്ക് കമ്പനിയിലൂടെ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ എത്തുന്നു.

Keywords:  News, Malayalam-News, National, National-News, World, World-News, Manufacturing, China, Global Market, India's manufacturing ascend: Made-in-India replacing Made-in-China on American shelves

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia